സുരക്ഷ ഉദ്യോഗസ്ഥൻ ഫാഇസ്​ അൽഗാമിദിയെ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ആദരിച്ചപ്പോൾ

ഉംറ തീർഥാടകന്​ കുട നൽകിയ സുരക്ഷ ഉദ്യോഗസ്ഥന്​ മക്ക ഗവർണറുടെ ആദരം

ജിദ്ദ: മക്ക ഹറമിൽ ത്വവാഫിനിടയിൽ കൊടും ചൂടിൽ നിന്ന്​ ആശ്വാസം തേടിയെത്തിയ ഉംറ തീർഥാടകന്​ ത​െൻറ കുട നൽകിയ സുരക്ഷ ഉദ്യോഗസ്ഥ​ന്​ മക്ക ഗവർണറുടെ ആദരം. ചൊവ്വാ​ഴ്​ചയാണ്​ മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ ഹജ്ജ്,​ ഉംറ പ്രത്യേക സുരക്ഷ സേന മേധാവിയുടെ സാന്നിധ്യത്തിൽ മാനുഷിക പ്രവർത്തനത്തിന്​ ഫാഇസ്​ അൽഗാമിദി എന്ന സുരക്ഷ ഉദ്യോഗസ്ഥനെ ആദരിച്ചത്​.

ത്വവാഫിനിടയിൽ ചൂട്​ സഹിക്ക വയ്യാതായപ്പോൾ കഅ്​ബക്കരികെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫാഇസ്​ അൽഗാമിദിയുടെ അടുക്കലെത്തി അദ്ദേഹത്തി​െൻറ​ കുട തീർഥാടകൻ ആവശ്യപ്പെടുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥൻ ത​െൻറ കുട ഉടനെ തീർഥാടകന്​ നൽകുകയായിരുന്നു.

ഇസ്​ലാം വിഭാവനം ചെയ്യുന്ന മാനുഷിക നിലപാടിനെ പ്രതിഫലിപ്പിക്കുന്നതാണ്​ ഫാഇസ്​ അൽഗാമിദി എന്ന സുരക്ഷ ഉദ്യോഗസ്ഥ​െൻറ പ്രവർത്തനമെന്ന്​ മക്ക ഗവർണർ പറഞ്ഞു. സുരക്ഷ മേഖലയിലെ ഉദ്യോഗസ്ഥരെ പ്രോത്​സാഹിപ്പിക്കുന്നതിന്​ മക്ക ഗവർണർ കാണിക്കുന്ന ഉത്സാഹത്തിന്​ ഫാഇസ്​ അൽഗാമിദി നന്ദി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.