Posted On
date_range Updated On
date_range സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതര്‍
ജിദ്ദ: സൗദി അറേബ്യയിലെ തൊഴില്‍, താമസ നിയമലംഘകര്‍ക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു. ഇതുസംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഒൗദ്യോഗികമായി വെളിപ്പെടുത്തും. ഒൗദ്യോഗിക വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങളെയാണ് ഇക്കാര്യത്തില്‍ ആശ്രയിക്കേണ്ടതെന്നും പാസ്പോര്‍ട്ട് വകുപ്പ് വ്യക്തമാക്കി. സൗദി അറേബ്യയില്‍ മൂന്നുമാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചുവെന്ന് കഴിഞ്ഞ ദിവസം പ്രചാരണമുണ്ടായിരുന്നു. ഇതുവ്യാപകമായി ചര്‍ച്ചയായതോടെയാണ് അധികൃതര്‍ നിഷേധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.