സൗദിയിൽ മരണം 29 ആയി; ​േരാഗികൾ 2179

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആയി. ശനിയാഴ്​ച നാലുപേരാണ്​ മരിച്ചത്​. മദീനയിൽ ഒാ രോ സ്വദേശിയും വിദേശിയും മക്ക, ജിദ്ദ എന്നിവിടങ്ങളിൽ ​ഒാരോ വിദേശികളും മരിച്ചു. 140 പേർക്ക് പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആ​കെ രോഗബാധിതരുടെ എണ്ണം 2179 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി വാർത്താസ​േ​മ്മളനത്തിൽ അറിയിച്ചു.

69 പേർ പുതുതായി സുഖം പ്രാപിച്ചു. ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 420 ആയി.

പുതുതായി രോഗം സ്ഥിരീകരിച്ച പ്രദേശം തിരിച്ച കണക്ക്​: റിയാദ്​ (66), ജിദ്ദ (21), അൽഅഹ്​സ (15), മക്ക (ഒമ്പത്​), തബൂക്ക്​ (അഞ്ച്​), ഖത്വീഫ്​ (അഞ്ച്​), താഇഫ്​ (നാല്​), മദീന, അ​ൽഖോബാർ, ദഹ്​റാൻ, ദമ്മാം (എല്ലായിടങ്ങളിലും രണ്ട് വീതം​), അബഹ, ഖമീസ്​ മുശൈത്ത്​, ബുറൈദ, ജീസാൻ, മജ്​മഅ, ദറഇയ (ഒരോ കേസുകൾ വീതം).

Tags:    
News Summary - saudi-arabia-covid-updates-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.