സൗദിയിൽ കോവിഡ്​ മുക്തരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു

റിയാദ്​: സൗദി അറേബ്യയിൽ ​േകാവിഡ്​ ബാധയിൽ നിന്ന്​ മുക്തി നേടിയവരുടെ എണ്ണം മൂന്നര ലക്ഷം കവിഞ്ഞു. വെള്ളിയാഴ്​ച ആരോഗ്യ വകുപ്പ്​ പുറത്തുവിട്ട റിപ്പോർട്ട്​പ്രകാരം ആകെ കോവിഡ്​ മുക്തരുടെ എണ്ണം 350108 ആയി. 236 പേരാണ്​ പുതുതായി രോഗമുക്തി നേടിയത്​. അതെസമയം 168 പേർക്ക്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു.

രാജ്യത്ത്​ വിവിധയിടങ്ങളിൽ 11 പേർ മരിച്ചു. രാജ്യത്ത്​ ഇതുവരെ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 359583 ആണ്​. കോവിഡ്​ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 3452പേരാണ്​. ഇതിൽ 526 പേരുടെ നില​ ഗുരുതരമാണ്​​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.3 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമാണ്​. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്​തികരമാണ്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട്​ ചെയ്​ത പുതിയ കോവിഡ്​ കേസുകൾ: റിയാദ്​ 45, മക്ക 35, കിഴക്കൻ പ്രവിശ്യ 27, മദീന 24, അസീർ​ 13, ഖസീം 9, തബൂക്ക്​ 6, നജ്​റാൻ 4, ഹാഇൽ​ 3, അൽജൗഫ്​ 1, ജീസാൻ 1.

Tags:    
News Summary - saudi arabia covid 19 updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.