സൗദിയിൽ ഇന്ന്​ അഞ്ചുപേർ മരിച്ചു; 64 പേർ സുഖം പ്രാപിച്ചു

റിയാദ്​: സൗദി അറേബ്യയിൽ കോവിഡ്​ ബാധിച്ച് ഇന്ന്​ അഞ്ചുപേർ മരിച്ചു. മൂന്ന്​​​ വിദേശി പൗരന്മാരും രണ്ട്​​ സൗദി പ ൗരന്മാരുമാണ്​ മരിച്ചത്​. രണ്ട്​ വിദേശികളും സ്വദേശിയും മദീനയിലും മറ്റൊരു വിദേശി ദമ്മാമിലും ഒരു സ്വദേശി ഖമീസ ്​ മ​ുശൈത്തിലുമാണ്​ മരിച്ചത്​.

രാജ്യത്ത്​ ഇതുവരെ ആകെ മരിച്ചവരുടെ എണ്ണം 21 ആയി. പുതുതായി 64 പേർ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 328 ആയി ഉയർന്നു. 165 പേർക്ക് പുതുതായി കോവിഡ്​ ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആ​കെ രോഗബാധിതരുടെ എണ്ണം 1885 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദുൽ അലി വാർത്താസ​േ​മ്മളനത്തിൽ അറിയിച്ചു.

രോഗമുക്തരൊഴികെ ബാക്കിയുള്ളവർ ചികിത്സയിൽ തുടരുകയാണ്​. 30 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലും​. ഇന്ന്​ രോഗം സ്ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ മക്കയിലാണ്​, 48 പേർ.

മദീനയിൽ 46ഉം ജിദ്ദയിൽ 30ഉം ഖഫ്​ജിയിൽ ഒമ്പതും റിയാദിൽ ഏഴും ഖമീസ്​ മുശൈത്തിൽ ആറും ഖത്വീഫിൽ അഞ്ചും ദഹ്​റാനിലും ദമ്മാമിലും നാലുവീതവും അബ്​ഹയിൽ രണ്ടും അൽഖോബാർ, റാസതനൂറ, അഹദ്​ റഫീദ, ബിഷ എന്നിവിടങ്ങിൽ ഒരോന്ന്​ വീതവും കേസുകളാണ്​ പുതുതായി റിപ്പോർട്ട്​ ചെയ്​തത്​. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ കോവിഡ്​ ബാധിത രാജ്യങ്ങളിൽ നിന്ന്​ സൗദിയിൽ തിരിച്ചെത്തിയതും ബാക്കിയുള്ളവർക്ക്​ നേരത്തെ രോഗം ബാധിച്ചവരിൽ നിന്ന്​ പകർന്നതുമാണ്​.

Tags:    
News Summary - Saudi Arabia Confirms Five New Death -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.