സൗദി അതിർത്തിയിൽ കാറപകടം: മലപ്പുറം,കണ്ണൂർ സ്വദേശികൾ മരിച്ചു

ജിദ്ദ: സൗദി അതിർത്തിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട്​ മലയാളികൾ മരിച്ചു. ദുബൈ അതിർത്തിയായ സാൽവയിലുണ്ടായ അപകടത്തിൽ മലപ്പുറം  മങ്കട സ്വദേശി അജിത്​,  കണ്ണൂർ പയ്യന്നൂർ സ്വദേശി അജിത്​ എന്നിവരാണ്​ മരിച്ചത്​. രണ്ട്​ പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്​ച പുലർച്ചെയാണ്​ സംഭവം. ബഹ്​റൈനിൽ നിന്ന്​ ദുബൈയിലേക്ക്​ പോവുകയായിരുന്ന ഇവർ സഞ്ചരിച്ച കാർ ട്രെയിലറിന്​ പിന്നിലിടിക്കുകയായിരുന്നു. വാഹനമോടിച്ച പ്രസാദിനും കൂടെ സഞ്ചരിച്ച വിനോദിനും  പരിക്കേറ്റു. ഇവർ അൽ അഹ്​സ, സാൽവ ആശുപ​ത്രികളിൽ ചികിൽസയിലാണ്​.

Tags:    
News Summary - Saudi Arabia - Car accident- Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.