റിയാദ്: പൊതുമാപ്പ് നടപ്പാകുന്ന പശ്ചാത്തലത്തിൽ ഇന്ത്യാക്കാരെ സഹായിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി സൗദിയിലെ ഇന്ത്യൻ മിഷൻ പൂർണ സജ്ജമെന്ന് അംബാസഡർ ജാവേദ് അഹ്മദ്. മീഡിയവണ്ണിനും ഗൾഫ് മാധ്യമത്തിനും അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാസ്പോർട്ട് ഇല്ലാത്തവർക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്/ഒൗട്ട് പാസ് നൽകുന്നതിനുള്ള സൗകര്യമാണ് പ്രധാനപ്പെട്ടത്. റിയാദിൽ എംബസിയിലും ജിദ്ദയിൽ കോൺസുലേറ്റിലും രാജ്യത്തുടനീളം മറ്റ് 21 നഗരങ്ങളിലും ഇതിനുവേണ്ടിയുള്ള സൗകര്യങ്ങൾ എല്ലാം പ്രവർത്തനസജ്ജമാണ്.
ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ ഇന്ത്യന്‍ സ്കൂളുകളും പ്രമുഖ ഷോപ്പിങ് മാളുകളും സോഷ്യൽ മീഡിയകളും മറ്റ് മാധ്യമങ്ങളും സന്നദ്ധ പ്രവർത്തകരും വഴി നൽകിവരുന്നു.
പൊതുമാപ്പിെൻറ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്താൻ നിയമലംഘകരായ മുഴുവനാളുകളും ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം കടുത്ത ശിക്ഷാനടപടികളാണ് നേരിടേണ്ടിവരികയെന്നും അംബാസഡർ ഒാർമപ്പെടുത്തി.
ഇതിനിടെ കമ്യുണിറ്റി വെൽഫെയർ കോൺസുലർ അനിൽ നോട്ട്യാലിെൻറ നേതൃത്വത്തിൽ എംബസി സംഘം ചൊവ്വാഴ്ച രാവിലെ സൗദി തൊഴില്‍ മന്ത്രാലയ ആസ്ഥാനത്ത് എത്തി ഉപമന്ത്രി അഹ്മദ് ബിൻ സാലിഹ് അൽഹുമൈദാനുമായി കൂടിക്കാഴ്ച നടത്തി.
അനധികൃത താമസക്കാര്‍ക്ക് രാജ്യം വിട്ടുപോകുന്നതിന് എംബസിയുടെ ഭാഗത്തുനിന്ന് സ്വീകരിച്ച നടപടികള്‍ അദ്ദേഹം മന്ത്രിയോട് വിശദീകരിച്ചു. കൂടിക്കാഴ്ചക്ക് ശേഷം എംബസി സംഘം റിയാദ് മലസിലുള്ള ജവാസാത്തിെൻറ എക്സിറ്റ് കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.
കോൺസുലേറ്റും റെഡി
ജിദ്ദ: പൊതുമാപ്പിെൻറ ആനുകൂല്യം പ്രവാസികൾക്ക് ഉപയോഗപ്പെടുത്താൻ എല്ലാവിധ സൗകര്യങ്ങളുമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ഒരുങ്ങി. നാട്ടിലേക്ക് മടങ്ങാൻ തയാറായി വരുന്നവർക്ക് എല്ലാ വിധ സൗകര്യങ്ങളും കോൺസുലേറ്റിനെ ആശ്രയിച്ചെത്തുന്നവർക്ക് ലഭിക്കും.
ഇതു സംബന്ധിച്ച ഒരുക്കങ്ങളുടെ അവലോകനം ഇന്നലെ വൈകുന്നേരം കോൺസുലേറ്റിൽ നടന്നു.
ആളുകൾ വരുന്നതിനനനുസരിച്ച് വിപുലമായ സൗകര്യങ്ങൾ നൽകാനാണ് കോൺസുലേറ്റ് ഒരുങ്ങുന്നത്. സഹായം തേടി വരുന്നവരെ തരം തിരിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിലെത്തിക്കാനാണ് തീരുമാനം. ആവശ്യമായ രേഖകൾ വേണ്ടവർക്ക് എത്രയും വേഗം അതു ശരിയാക്കി നൽകും.
വിമാനത്താവളങ്ങളിലും എയർപോർട്ട്, തർഹീൽ, ലേബർ ഒാഫീസ് എന്നിവിടങ്ങളിൽ കോൺസുലേറ്റിെൻറ സ്റ്റാഫിനെ നിയോഗിക്കും.
കോൺസുലേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺേട്രാൾ റൂം ഉണ്ടാവും. ടോൾഫ്രീ നമ്പറായ 8002440003 എന്ന നമ്പറിൽ ബന്ധപ്പെടാം. 012^6614276 എന്ന നമ്പറിലും 0556122301എന്ന വാട്സ് ആപ് നമ്പറിലും ബന്ധപ്പെടാം.
തബൂക്ക്, യാമ്പു, മദീന, മക്ക, ത്വാഇഫ്, ഖുൻഫുദ, അൽബാഹ,ബിഷ, അബഹ, ജീസാൻ, നജ്റാൻ എന്നിവിടങ്ങളിലാണ് ഹെൽപ് ഡസ്കുകൾ പ്രവർത്തിക്കുക. നാട്ടിലേക്ക് പോകാനുള്ളവർക്ക് എമർജൻസി സർട്ടിഫിക്കറ്റ് ഫോം വിതരണം, അതിെൻറ ശേഖരണം എന്നിവ ഹെൽപ് ഡെസ്കുകൾ വഴി നടത്തും.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്കുകൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
നാട്ടിലേക്ക് തിരിച്ചുപോവാനുള്ള എല്ലാ സഹായവും കോൺസുലേറ്റ് നൽകുമെന്നും ഇന്ത്യക്കാരായ മുഴുവൻ അനധികൃത താമസക്കാരും ഇൗ അവസരം ഉപയോഗപ്പെടുത്തണമെന്നും കോൺസൽ ജനറൽ നൂർ മുഹമ്മദ് റഹ്മാൻ നേരത്തെ അറിയിച്ചിട്ടുണ്ട്. സന്ദർഭാനുസരണം സൗകര്യങ്ങൾ വർധിപ്പിക്കാനാണ് കോൺസുലേറ്റിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.