മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ ചർച്ച ചെയ്ത് സൗദിയും കുവൈത്തും

റിയാദ്: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമീപകാല സംഭവവികാസങ്ങളും മുൻനിർത്തി സൗദി അറേബ്യയും കുവൈത്തും തമ്മിൽ ഉന്നതതല ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ലയുമായി കുവൈത്ത്​ വിദേശകാര്യ മന്ത്രി ശൈഖ്​ ജറഹ് ജാബർ അൽ അഹമ്മദ് അൽ സബാഹ് ഫോണിൽ ബന്ധപ്പെട്ടാണ് ആശയവിനിമയം നടത്തിയത്.

മേഖലയിലെ ഏറ്റവും പുതിയ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും, ഇരുരാജ്യങ്ങളും തമ്മിൽ ഈ വിഷയങ്ങളിൽ പുലർത്തേണ്ട ഏകോപനത്തെയും കൂടിയാലോചനകളെയും കുറിച്ചും ഇരു വിദേശകാര്യ മന്ത്രിമാരും വിശദമായി ചർച്ച ചെയ്തു. മേഖലയിലെ സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുള്ള സംയുക്ത നീക്കങ്ങളും ചർച്ചയുടെ ഭാഗമായി.

Tags:    
News Summary - Saudi and Kuwait discuss recent developments in the region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.