സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും തമ്മിൽ കണ്ടപ്പോൾ

സൗദി, ഇന്ത്യൻ വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്​ച നടത്തി

ജിദ്ദ: സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ നടന്ന റെയ്‌സിന ഡയലോഗ് ഫോറത്തി​ന്‍റെ ഭാഗമായാണ്​ കൂടിക്കാഴ്​ച നടന്നത്​.

രണ്ട് സൗഹൃദ രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും ശക്തവുമായ ബന്ധത്തെയും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെയും കുറിച്ച്​ ഇരുവരും ചർച്ച ചെയ്തു. ജി-20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തി​െൻറയും റെയ്‌സിന ഡയലോഗ് ഫോറത്തി​െൻറയും അജണ്ടയിലെ വിഷയങ്ങളെക്കുറിച്ചും അഭിപ്രായങ്ങൾ കൈമാറി.

ഇന്ത്യയിലെ സൗദി അംബാസഡർ സാലിഹ് ബിൻ ഈദ് അൽ ഹുസൈനി, സൗദി വിദേശകാര്യയുടെ ഒാഫീസ്​ മേധാവി അബ്​ദുറഹ്​മാൻ അൽ ദാവൂദ് എന്നിവരും കൂടിക്കാഴ്​ചയിൽ പങ്കെടുത്തു.

Tags:    
News Summary - Saudi and Indian foreign ministers held a meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.