സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കറും ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രമണ്യം ജയശങ്കറും കൂടിക്കാഴ്ച നടത്തി. ഇന്തോനേഷ്യയിലെ ബാലി ദ്വീപിൽ നടക്കുന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തിയത്.
സംയുക്ത സഹകരണത്തിന്റെ പല മേഖലകളിലെയും സൗദി-ഇന്ത്യ ബന്ധങ്ങളുടെ വിവിധ വശങ്ങൾ അവലോകനം ചർച്ച ചെയ്തു. ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും രാജ്യങ്ങൾക്കും ജനങ്ങൾക്കും കൂടുതൽ സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനും അവയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു.
ഇന്തോനേഷ്യയിലെ സൗദി അംബാസഡർ ഇസാം അൽസഖഫി, സൗദി വിദേശകാര്യ മന്ത്രി ഓഫീസ് മേധാവി അബ്ദുറഹ്മാൻ അൽദാവൂദ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.