നാലുമാസത്തെ  പൊതുമാപ്പ്​ അവസാനിച്ചു

റിയാദ്​: അതിർത്തി നുഴഞ്ഞുകയറ്റക്കാരും തൊഴിൽ, താമസ നിയമലംഘകരുമായ വിദേശികൾക്ക്​ സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പ്​ അവസാനിച്ചു. അവസരം വിനിയോഗിച്ച്​ രാജ്യം വിടാത്തവരെ കണ്ടെത്താൻ തിങ്കളാഴ്​ച രാജ്യത്തി​​െൻറ മദീന, നജ്​റാൻ തുടങ്ങിയ വിവിധ പ്രവിശ്യകളിൽ കർശന പരിശോധന ആരംഭിക്കുകയും ചെയ്​തു. യമൻ അതിർത്തിയോട്​ ചേർന്നുള്ള സൗദി പട്ടണമായ നജ്​റാനിൽ നടന്ന പരിശോധനയിൽ നിരവധി പേർ പിടിയിലായി. ‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന ലക്ഷ്യത്തോടെ സൽമാൻ രാജാവി​​െൻറ നിർദേശാനുസരണം ഇൗ വർഷം മാർച്ച്​ 19ന്​ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പൊതുമാപ്പ്​ ഇളവുകളോടെ അനധികൃതർക്ക്​ രാജ്യം വിടാനുള്ള അവസരമാണ്​ നൽകിയത്​.

ഇഖാമ കാലാവധി കഴിഞ്ഞവർ, തൊഴിൽ വിസയിൽ വന്ന ശേഷം ഇഖാമ എടുക്കാത്തവർ, ഹജ്​ജ്, ഉംറ, സന്ദർശന വിസകളിൽ വന്ന്​ കാലാവധി കഴിഞ്ഞിട്ടും മടങ്ങാത്തവർ, ‘ഹുറൂബ്​’ ഗണത്തിൽപെട്ടവർ, നിയമാനുസൃതമല്ലാതെ രാജ്യത്തേക്ക്​ കടന്നവർ (അതിർത്തി നുഴഞ്ഞുകയറ്റക്കാർ) ഉൾപ്പെടെ മുഴുവൻ നിയമലംഘകർക്കും സാമ്പത്തിക പിഴയോ തടവുശിക്ഷയോ ഇല്ലാതെ സ്വദേശങ്ങളിലേക്ക്​ സാധാരണ യാത്രക്കാരെ പോലെ മടങ്ങാനാണ്​ കാമ്പയിൻ വഴിയൊരുക്കിയത്​. അങ്ങനെ പോകുന്നവർക്ക്​ പുതിയ വിസയിൽ തിരികെ വരാൻ വിലക്കുമില്ല. ഇതിനകം 12,000ത്തോളം ആളുകളാണ്​ പുതിയ തൊഴിൽ വിസയിൽ തിരിച്ചെത്തിയത്​. ആദ്യം മൂന്ന്​ മാസത്തേക്കാണ്​ കാമ്പയിൻ പ്രഖ്യാപിച്ചിരുന്നതെങ്കിലും വിദേശരാജ്യങ്ങളുടെ എംബസികളുടെ അഭ്യർഥന പ്രകാരം ഒരു മാസം കൂടി നീട്ടിനൽകുകയായിരുന്നു. ജൂൺ 25 മുതലാണ്​ ഒരു മാസം കൂടി നീട്ടി നൽകിയത്​. ആ കാലയളവാണ്​ ശവ്വാൽ 30ഒാടെ​ (ഹിജ്​റ) അവസാനിച്ചത്​. 30,000ത്തിലേറെ ഇന്ത്യാക്കാരുൾപ്പെടെ അഞ്ചുലക്ഷത്തോളം വിദേശികൾ ഇൗ അവസരം വിനിയോഗിച്ച്​ സ്വദേശങ്ങളിലേക്ക്​ മടങ്ങി.

മദീന മേഖലയിൽനിന്ന്​ മാത്രം നാലുമാസത്തിനിടെ 41428 നിയമലംഘകർ അവരുടെ രാജ്യങ്ങളിലേക്ക്​ മടങ്ങിയതായി ജവാസാത്ത്​ മേഖല മേധാവി മേജർ ജനറൽ ഡോ. ഖാലിദ്​ അൽഹാവിഷ്​ അറിയിച്ചു. അവസാന ദിവസമായ തിങ്കളാഴ്​ചയും റിയാദിലെ ഇന്ത്യൻ എംബസിയിലും ഒൗട്ട്​പാസ്​ വാങ്ങാൻ ആളുകളെത്തി. അമ്പതോളം ആളുകൾക്ക്​ താൽക്കാലിക പാസ്​പോർട്ട്​ (ഇ.സി) നൽകി. രാവിലെ അപേക്ഷ നൽകിയവർക്ക്​ വൈകീട്ട്​ തന്നെ ഇ.സി കൊടുക്കാനുള്ള അടിയന്തര നടപടിയാണ്​ അധികൃതർ സ്വീകരിച്ചത്​. അവസാന ദിവസവും രാജ്യത്തെ വിവിധ നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീൽ) എക്​സിറ്റ്​ വിസക്ക്​ വേണ്ടി എത്തിയവരുടെ വൻ തിരക്ക്​ അനുഭവപ്പെട്ടു. തിങ്കളാഴ്​ച മുതൽ പാസ്​പോർട്ട്​ വിഭാഗം പൊലീസിനെ അഞ്ചു വിഭാഗങ്ങളായി തിരിച്ച്​ നജ്​റാൻ മേഖലയിലെ കിഴക്ക്​, പടിഞ്ഞാറ്​, വടക്ക്​, തെക്ക്​ ഭാഗങ്ങളിലും നഗര മധ്യത്തിലും പരിശോധനക്ക്​ നിയോഗിച്ചതായി ജവാസാത്ത്​ മേഖല​ മേധാവി മേജർ ജനറൽ സാലെഹ്​ ബിൻ അലി അൽഗലൗദ്​ അറിയിച്ചു. രാവിലെ എട്ട്​ മുതൽ 12 വരെയുള്ള സമയത്തിനിടയിലും ഉച്ചക്ക്​ ശേഷം രാത്രി 10 വരെയുള്ള സമയത്തിനിടയിലും രണ്ടു മണിക്കൂർ വീതമാണ്​ പരിശോധന​. ആദ്യ ദിവസത്തെ പരിശോധനയിൽ തന്നെ നിരവധി പേർ പിടിയിലായി.

Tags:    
News Summary - saudi amnesty-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.