പൊതുമാപ്പ്​: 345089 വിദേശികൾ ഉപയോഗപ്പെടുത്തി

ജിദ്ദ: രണ്ട്​ മാസത്തിനിടയിൽ 345089 വിദേശികൾ പൊതുമാപ്പ്​  ഉപയോഗപ്പെടുത്തിയതായി സൗദി പാസ്​പോർട്ട്​ അസിസ്​റ്റൻറ്​ മേധാവി കേണൽ ദയ്​ഫുല്ലാഹ്​ അൽഹുവൈഫി പറഞ്ഞു. പിഴയും ശിക്ഷയുമില്ലാതെ രാജ്യം വിടാനുള്ള സമയപരിധി റമദാൻ അവസാനം വരെയാണ്​. ഇൗ അവസരം നിയമലംഘകർ ഉപയോഗപ്പെടുത്തണം.  നാഷനൽ ഇൻഫർമേഷൻ സ​​െൻററുമായി സഹകരിച്ച്​ രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ മടക്കയാത്ര നടപടികൾ എളുപ്പമാക്കാൻ കേന്ദ്രങ്ങൾ ​പ്രവർത്തിക്കുന്നുണ്ട്​. പൊതുമാപ്പ്​ കാലാവധി കഴിഞ്ഞാൽ വ്യാപകമായ പരിശോധന നടത്തുമെന്നും പിടിയിലാകുന്ന നിയമലംഘകർക്ക്​ പിഴയും ശിക്ഷയും നേരിടേണ്ടിവരുമെന്നും നിയമലംഘകർക്ക്​ ജോലിയോ, താമസ സൗകര്യങ്ങളോ നൽകി ആരും സഹായിക്കരുതെന്നും പാസ്​പോർട്ട്​ അസിസ്​റ്റൻറ്​ മേധാവി പറഞ്ഞു. അതേ സമയം എക്​സിറ്റ്​ നടപടികൾ പൂർത്തിയാക്കിയിട്ടും നാടണയാത്ത നിയമലംഘകർക്ക്​ അധികൃതർ കർശന മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 
പൊതുമാപ്പ്​ കാലയളവിൽ ​ഫൈനൽ എക്​സിറ്റ്​ വിസ നേടിയ നിയമ ലംഘകർ രാജ്യം വിട്ടില്ലെങ്കിൽ ​ കാലാവധി കഴിഞ്ഞയുടൻ വിസ റദ്ദാക്കുമെന്ന്​ പാസ്​പോർട്ട്​ വിഭാഗം കഴിഞ്ഞ ദിവസം വ്യക്​തമാക്കി.

ഫൈനൽ എക്​സിറ്റ്​ വിസ ലഭിച്ചവർ അനുവദിച്ച സമയത്തിനുള്ളിൽ രാജ്യം വിടണം. അല്ലാത്തപക്ഷം എക്​സിറ്റ്​ വിസ റദ്ദാക്കും. പിന്നീടവരുടെ ഒാൺലൈൻ സേവനം നിർത്തലാക്കുമെന്നും ശിക്ഷാനടപടികൾ കൈകൊള്ളുമെന്നും പാസ്​പോർട്ട്​ വിഭാഗം മുന്നറിയിപ്പ്​ നൽകി​. ​ പൊതുമാപ്പ്​ പ്രഖ്യാപിച്ച ശേഷം വിവിധ രാജ്യക്കാരായ നിരവധി പേർ രാജ്യം വിട്ടിട്ടുണ്ട്​. ഇനി 20 ദിവസം മാത്രമാണ്​ ബാക്കിയുള്ളത്​.  കാലാവധി കഴിഞ്ഞാൽ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ വ്യാപകമായ പരിശോധനയുണ്ടാകുമെന്ന്​ പാസ്​പോർട്ട്​ വിഭാഗം നേരത്തെ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. ഇതി​​​െൻറ മുന്നോടിയായി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ പെടുന്ന സ്​ഥാപനങ്ങളിലൊന്നും നിയമലംഘകരെ  ജോലിക്ക്​ വെക്കുന്നില്ലെന്ന്​ ഉറപ്പുവരുത്താൻ പരിശോധനയടക്കമുള്ള നടപടികൾ സ്വീകരിക്കാൻ രാജ്യത്തെ വിവിധ മേഖലകളിലെ ബലദിയ ഒാഫീസുകൾക്ക്​ മുനിസിപ്പൽ  ഗ്രാമ കാര്യ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്​. വാണിജ്യ മ​ന്ത്രാലയവും  പൊതുമാപ്പ്​ നടപടികൾ ഉൗർജ്ജിതമാക്കാൻ ബ്രാഞ്ച്​ ഒാഫീസുകൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. വാണിജ്യസ്​ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരിൽ  അനധികൃതതാമസക്കാരില്ലെന്ന്​ ഉറപ്പ​ു വരുത്തണമെന്ന്​ മന്ത്രാലയം കർശന നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്​.

Tags:    
News Summary - saudi amensty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.