ജിദ്ദ: സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷന്റെ (സവ) സിൽവർ ജൂബിലിയുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ജനോപകാരപ്രദമായ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കലാ, കായിക മത്സരങ്ങൾ, ആരോഗ്യ സംരക്ഷണ ബോധവത്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ബിസിനസ് സംരംഭങ്ങൾ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ഇതിന്റെ ആദ്യ പടിയായി സവയുടെ പ്രവാസി പുനരധിവാസ സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലുള്ള നിർധനരായ ഒരു കുടുംബത്തിന് ഓട്ടോറിക്ഷ നൽകാൻ തീരുമാനിച്ചു.
അർഹതപ്പെട്ടവവരുടെ അപേക്ഷ സ്വീകരിക്കുന്നതിന് നാട്ടിലുള്ള കോഓർഡിനേഷൻ കമ്മിറ്റിയെ ചുമത്തപ്പെടുത്തി. ജിദ്ദയിലെ ആലപ്പുഴക്കാരെ മുഴുവൻ ഉൾപ്പെടുത്തി അംഗത്വ കാമ്പയിൻ, വിധവ പെൻഷൻ വിപുലീകരണം, റമദാൻ റിലീഫ് തുടങ്ങിയവ നടത്താനും തീരുമാനിച്ചു. ഇതിന്റെ കാര്യങ്ങൾക്കായി ലത്തീഫ് ഇലിപ്പക്കുളം, ഷാജു ചാരുംമൂട്, ഇർഷാദ് ആറാട്ടുപുഴ, നാസർ കായംകുളം, നിസാർ കളത്തിൽ, ഷാൻ പല്ലന എന്നിവരെ ചുമതലപ്പെടുത്തി.
സവയുടെ പുതിയ പ്രസിഡന്റായി എം. അബ്ദുൽ സലാം കെണ്ടത്തലിനെ യോഗത്തിൽ തെരഞ്ഞെടുത്തു. പ്രവാസി ബിസിനസ് ഡവലപ്മെന്റ് കോഓർഡിനേറ്റർമാരായി നസീർ വാവക്കുഞ്ഞു, ഷാഫി പുന്നപ്ര, മുഹമ്മദ് ഷാൻ എന്നിവരെ ചുമതലപ്പെടുത്തി.
മക്ക, ത്വാഇഫ്, മദീന, യാംബു എന്നീ ബ്രാഞ്ച് കമ്മിറ്റികളുടെ ചുമതല നാഷനൽ കോഓർഡിനേറ്റർ സഫീദ് മണ്ണഞ്ചേരിക്കു നൽകി. വൈസ് പ്രസിഡന്റ് ജമാൽ ലബ്ബ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് പാനൂർ സാഗതവും സിദ്ധീഖ് മണ്ണഞ്ചേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.