Posted On
date_range Updated On
date_range ‘സാർക്ക്’ വിദ്യാർഥികളെ ആദരിക്കും
റിയാദ്: സിയാംകണ്ടം ഏരിയ റിലീഫ് കമ്മിറ്റി (സാർക്ക്) എസ്.എസ്.എൽ.സി, പ്ലസ് ടു എ പ്ലസ്, മദ്റസ ടോപ് പ്ലസ് വിജയികളെ ആദരിക്കും. ‘നിസ്വാർഥ സേവനങ്ങളുമായി മൂന്ന് പതിറ്റാണ്ടിൽ’ എന്ന പേരിൽ ഈ മാസം 16ന് സിയാംകണ്ടം സലഫി മദ്റസ ഹാളിൽ നടക്കുന്ന ചടങ്ങിലാണ് വിദ്യാർഥികൾക്ക് അവാർഡ് സമ്മാനിക്കുന്നത്. 30 വർഷമായി ജീവകാരുണ്യപ്രവർത്തനങ്ങൾ സിയാംകണ്ടം പ്രദേശത്ത് നടത്തിവരുന്ന സംഘടനയാണ് സാർക്ക്. 1992ൽ റിയാദിൽ സിയാംകണ്ടത്തുകാരായ ഒരു കൂട്ടം പ്രവാസികൾ പ്രദേശത്തിന്റെ ഉന്നമനത്തിനായാണ് സംഘടന രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.