പ്രവാസം അവസാനിപ്പിച്ചു മടങ്ങുന്ന സാറാമ്മ മാത്യുവിന് പി.ജെ.എസ് ഉപഹാരം എബി ചെറിയാന്‍ മാത്തൂര്‍ നല്‍കുന്നു

സാറാമ്മ മാത്യുവിന് യാത്രയയപ്പ് നല്‍കി

ജിദ്ദ: 18 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക് മടങ്ങുന്ന പത്തനംതിട്ട ജില്ലസംഗമം (പി.ജെ.എസ്) അംഗം സാറാമ്മ മാത്യുവിന് കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദയില്‍ സ്വകാര്യ ആശുപത്രിയിൽ സ്​റ്റാഫ്‌ നഴ്സ് ആയിരുന്നു.

പി.ജെ.എസി​െൻറ തുടക്കം മുതൽ അംഗമായ ഇവർ നിരവധി ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് സഹായം നൽകിയിരുന്നു. ഭാരവാഹികളായ എബി ചെറിയാന്‍ മാത്തൂര്‍, വിലാസ് അടൂര്‍, വർഗീസ് ഡാനിയല്‍ തുടങ്ങിയവര്‍ യാത്രയയപ്പ് ചടങ്ങിൽ സംബന്ധിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.