റിയാദ്: സി.പി.എം പെരിങ്ങര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി. സന്ദീപ് കുമാറിനെ (36) ആർ.എസ്.എസുകാർ കുത്തിക്കൊന്ന സംഭവത്തിൽ കേളി കലാസാംസ്കാരിക വേദി നടുക്കവും പ്രതിഷേധവും രേഖപ്പെടുത്തി. രാഷ്ട്രീയ സംഘർഷം തീരെയില്ലാത്ത പ്രദേശത്താണ് ആർ.എസ്.എസ് സംഘത്തിെൻറ ആസൂത്രിത ആക്രമണം. 27 വർഷത്തിനു ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് തിരിച്ചുപിടിച്ചതിലും പ്രദേശത്ത് നിരവധി ബി.ജെ.പി പ്രവർത്തകർ സി.പി.എമ്മിനൊപ്പം ചേർന്നതിലും സന്ദീപിെൻറ പങ്ക് നിർണായകമായിരുന്നു.
കേന്ദ്രഭരണത്തിൻ കീഴിൽ സംഘ്പരിവാർ സി.പി.എം പ്രവർത്തകർക്ക് നേരെ നടത്തുന്ന അക്രമങ്ങൾ നാടിെൻറ സമാധാനം തകർക്കാനുള്ള ആർ.എസ്.എസ് ഗൂഢാലോചനയുടെ ഭാഗമാണ്. സി.പി.എം പ്രവർത്തകർ കൊല്ലപ്പെടുമ്പോൾ കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾ കാണിക്കുന്ന നിരുത്തരവാദപരമായ നിസ്സംഗതയും കണ്ണടക്കലും അക്രമികൾക്കും കൊലപാതകികൾക്കും പ്രോത്സാഹനമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.