ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്
സക്കീർ പത്തറയെ ആദരിച്ചപ്പോൾ
Posted On
date_range Updated On
date_range സക്കീർ പത്തറയെ ഖസീം ഒ.ഐ.സി.സി ആദരിച്ചു
ബുറൈദ: സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് 25 വർഷം പൂർത്തിയാക്കിയ ഒ.ഐ.സി.സി അൽഖസീം സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സക്കീർ പത്തറയെ ഉപഹാരം നൽകി ആദരിച്ചു. ഒ.ഐ.സി.സി ഉനൈസ ഏരിയ കമ്മിറ്റി പ്രസിഡൻറ് പ്രിൻസ് ജോസഫ് അധ്യക്ഷത വഹിച്ചു.
ട്രഷറർ കമാലുദ്ദീൻ കൊല്ലം ഉപഹാരം നൽകി. പി.പി.എം. അഷ്റഫ് കോഴിക്കോട് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ കാപ്പാട്, നൗഷാദ്, റഫീഖ്, സജീർ, മധു, സുരേഷ് അടൂർ എന്നിവർ സംസാരിച്ചു. സെക്രട്ടറി വിശ്വനാഥൻ കാളികാവ് സ്വാഗതവും അബ്ദുൽ അസീസ് അത്തോളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.