പ്രവാസ ജീവിതം അവസാനിപ്പിച്ച്​ നാട്ടിലേക്ക് മടങ്ങുന്ന സക്കീർ അഹമ്മദിന് പ്രവിശ്യ കെ.എം.സി.സിയുടെ ഉപഹാരം മുഹമ്മദ് കുട്ടി കോഡൂർ സമ്മാനിക്കുന്നു

സക്കീർ അഹമ്മദിന്​ യാത്രയയപ്പ്​ നൽകി

അൽഖോബാർ: മൂന്നു പതിറ്റാണ്ടിനടുത്ത് കിഴക്കൻ പ്രവിശ്യയിൽ മത സാമൂഹിക വിദ്യാഭ്യാസ രംഗത്തെ സജീവസാന്നിധ്യമായിരുന്ന സൗദി കെ.എം.സി.സി ദേശീയ സെക്ര േട്ടറിയറ്റ് അംഗം സക്കീർ അഹമ്മദ് കൈപക്കലിന്​ നാഷനൽ, ​കിഴക്കൻ പ്രവിശ്യ കെ.എം.സി.സി കമ്മിറ്റികൾ യാത്രയയപ്പ്​ നൽകി.

ഖോബാർ ദർബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷനൽ കമ്മിറ്റിയുടെ ഉപഹാരം നാഷനൽ കമ്മിറ്റി ഓഡിറ്റർ യു.എ. റഹീം സമ്മാനിച്ചു. പ്രവിശ്യ കമ്മിറ്റിയുടെ സ്നേഹോപഹാരം പ്രസിഡൻറ്​ മുഹമ്മദ് കുട്ടി കോഡൂർ കൈമാറി. കോഴിക്കോട് ജില്ല സൗദി കോഡിനേഷൻ കമ്മിറ്റിക്കു​വേണ്ടി മാമു നിസാർ, ജുബൈൽ കെ.എം.സി.സി കേന്ദ്രകമ്മിറ്റിക്കുവേണ്ടി ആക്​ടിങ്​ പ്രസിഡൻറ് ജാഫർ തേഞ്ഞിപ്പലം എന്നിവർ ഒാർമഫലകം കൈമാറി. പ്രവിശ്യ പ്രസിഡൻറ് മുഹമ്മദ് കുട്ടി കോഡൂർ അധ്യക്ഷത വഹിച്ചു.

സുലൈമാൻ കൂലേരി, ഖാദി മുഹമ്മദ്, ഉസ്​മാൻ ഒട്ടുമ്മൽ, നൗഷാദ് തിരുവനന്തപുരം, സിദ്ദീഖ് പാണ്ടികശാല, സലിം അരീക്കാട്, ഹമീദ് വടകര, അഷ്റഫ് ഗസാൽ, അഷ്റഫ് ആളത്ത്, അമീറലി കൊയിലാണ്ടി, ബഷീർ ബാഖവി, മുസ്​തഫ കമാൽ കോതമംഗലം, സലാം ആലപ്പുഴ, ഹബീബ് മൊഗ്രാൽ, റഹ്മാൻ കാരയാട്, സിറാജ് ആലുവ, ഷംസുദ്ദീൻ പള്ളിയാളി, മുഹമ്മദ് കുട്ടി തിരൂർ, അബ്​ദുൽ അസീസ് കത്തറമ്മൽ, റുഖിയ്യ റഹ്​മാൻ, ഷബ്​ന നജീബ്, ജംഷീന മാമുനിസാർ എന്നിവർ സംസാരിച്ചു.

പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും സിദ്ദീഖ് പാണ്ടികശാല നന്ദിയും പറഞ്ഞു. നജീബ് ചീക്കിലോട്, ഹബീബ് പോയിതൊടി, ഫൈസൽ കൊടുമ, അലി ഊരകം, അനസ് പട്ടാമ്പി, മൊയ്​തുണ്ണി പാലപ്പെട്ടി എന്നിവർ നേതൃത്വം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.