??????????

സ​ഫ്​​വാ​െൻറ മൃ​ത​ദേ​ഹം ഇന്ന്​ റി​യാ​ദി​ൽ ഖ​ബ​റ​ട​ക്കും

റി​യാ​ദ്​: പ​നി ബാ​ധി​ച്ച്​ റി​യാ​ദി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച മ​ല​പ്പു​റം, തി ​രൂ​ര​ങ്ങാ​ടി, ചെ​മ്മാ​ട്​ സ്വ​ദേ​ശി ന​ട​മ്മ​ൽ പു​തി​യ​ക​ത്ത്​ സ​ഫ്​​വാ​​െൻറ (41) മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്​​ച ഖ​ ബ​റ​ട​ക്കും. ഇൗ ​മാ​സം ര​ണ്ടി​ന്​ രാ​ത്രി 9.30ഒാ​ടെ​യാ​ണ്​ റി​യാ​ദി​ലെ സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി​യി​ൽ മ​ര​ണം സ ം​ഭ​വി​ച്ച​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്ക്​ കോ​വി​ഡ്​-19 സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. പ​നി ബാ​ധി​ച്ച്​ അ​ഞ്ചു​ ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ്​ ആ​ശു​പ​ത്രി​യി​ൽ ​​പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തി അ​ഞ്ചാം ദി​വ​സം​ മ​രി​ച്ചു. സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ മാ​ർ​ച്ച്​ എ​ട്ടി​ന്​ റി​യാ​ദി​ലെ​ത്തി​യ ഭാ​ര്യ ഖ​മ​റു​ന്നി​സ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.


സ​ഫ്​​വാ​ൻ റി​യാ​ദി​​ൽ ടാ​ക്​​സി ഡ്രൈ​വ​റാ​യി​രു​ന്നു. ദ​മ്പ​തി​ക​ൾ​ക്ക്​ കു​ട്ടി​ക​ളി​ല്ല. പ​രേ​ത​രാ​യ കെ.​എ​ൻ.​പി. മു​ഹ​മ്മ​ദ്-​ഫാ​ത്തി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​സീ​സ്, ശം​സു​ദ്ദീ​ൻ, അ​ബ്​​ദു​ൽ സ​ലാം, ഇ​ല്യാ​സ്, മു​സ്​​ത​ഫ, റി​സ്​​വാ​ൻ (ദു​ബൈ), ലു​ഖ്​​മാ​ൻ (ഖു​ൻ​ഫു​ദ), സൈ​ഫു​നി​സ, ഹാ​ജ​റ, ഷം​സാ​ദ്, ഖ​ദീ​ജ, ആ​തി​ഖ. റി​യാ​ദ് ചെ​മ്മാ​ട് അ​സോ​സി​യേ​ഷ​​െൻറ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു സ​ഫ്‌​വാ​ൻ.


നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ തു​ട​ക്കം മു​ത​ൽ സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ദീ​ഖ്​ തു​വ്വൂ​ർ, സി.​പി. മു​സ്​​ത​ഫ, സി​ദ്ദീ​ഖ്​ ക​ല്ലു​പ​റ​മ്പ​ൻ, മു​നീ​ർ മ​ക്കാ​നി​യ​ത്ത്​ എ​ന്നി​വ​രാ​ണ്​ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ഭാ​ര്യ ഖ​മ​റു​ന്നി​സ​യും ഇ​വ​രോ​ടൊ​പ്പം ഫ്ലാ​റ്റ്​ പ​ങ്കി​ട്ട്​ താ​മ​സി​ച്ചി​രു​ന്ന മ​റ്റൊ​രു കു​ടും​ബ​ത്തി​ലെ ഭ​ർ​ത്താ​വും ഭാ​ര്യ​യും ഒ​ന്ന​ര വ​യ​സ്സു​ള്ള കു​ട്ടി​യും ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യാ​ണ്. പ​രി​ശോ​ധ​ന​ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​വ​ർ​ക്ക്​ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്ല.

Tags:    
News Summary - safuvan-death riyad-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.