ജിദ്ദ: മക്ക ഹറമിൽ പെരുന്നാൾ നിസ്കാരം നിർവഹിച്ച ശേഷം സൽമാൻ രാജാവ് സഫ കൊട്ടാരത്തിൽ വിശിഷ്ടാതിഥികളെ ഉൗഷ്മളമായി സ്വീകരിച്ചു. ലബനോൺ പ്രധാനമന്ത്രി സഅദ് ഹരീരി രാജാവുമായി സ്നേഹസംഭാഷണം നടത്തി. അമീർ ഫൈസൽ ബിൻ തുർകി ബിൻ അബ്ദുല്ല, മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസൽ അമീർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ്, അമീർ ഖാലിദ് ബിൻ സഉദ് ബിൻ അബ്ദുൽ അസീസ്, അമീർ ഖാലിദ് ബിൻ ഫഹദ് ബിൻ ഖാലിദ്, അമീർ മക്രിൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, അമീർ തുർക്കി അൽ ഫൈസൽ ബിൻ അബ്ദുൽ അസീസ്, അമീർ മിഷാൽ ബിൻ സൗദ് ബിൻ അബ്ദുൽ അസീസ് തുടങ്ങിയവർ സഫ കൊട്ടാരത്തിൽ ഒത്തുകൂടി. ഉന്നത സൈനിക മേധാവികളും ഉദ്യോഗസ്ഥരും രാജാവിന് പെരുന്നാളാശംസ നേരാൻ െകാട്ടാരത്തിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.