കരുവാരകുണ്ട് പാലിയേറ്റീവ് പ്രസിഡൻറ് സാദിഖ് പറമ്പിലിന് ജിദ്ദയിൽ സ്വീകരണ നൽകിയപ്പോൾ
ജിദ്ദ: ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ കരുവാരകുണ്ട് പാലിയേറ്റിവ് പ്രസിഡൻറ് സാദിഖ് പറമ്പിലിന് സ്വീകരണം നൽകി. കരുവാരക്കുണ്ട് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് പ്രവാസികൾ നൽകുന്ന സഹായം അതീവ വിലപ്പെട്ടതാണെന്ന് സാദിഖ് പറമ്പിൽ പറഞ്ഞു. സാമ്പത്തികവും മാനസികവുമായ പിന്തുണ പ്രവാസികളിലൂടെ ലഭിക്കുന്നതോടെ രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ ആശ്വാസമാകുന്നുവെന്നും സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ സഹകരണം പാലിയേറ്റീവ് രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സി.ടി ഹാഫിദ് അധ്യക്ഷത വഹിച്ചു. ജാഫർ സാദിഖ്, ഉസ്മാൻ കുണ്ടുകാവിൽ, വി.പി ജാഫർ, എം.പി.എ ലത്തീഫ്, സുനീർ കുരിക്കൾ എന്നിവർ ആശംസ്കൾ നേർന്നു.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ജനുവരി 16 ന് വെള്ളിയാഴ്ച ബിരിയാണി ചലഞ്ച് നടത്താൻ ഉസ്മാൻ കുണ്ടുകാവിൽ (ചെയർമാൻ), മുഹമ്മദ് എന്ന കുഞ്ഞാപ്പു (കൺവീനർ), ജാഫർ സാദിഖ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
അഷ്റഫ് റയാൻ, സി.ടി അബ്ദുള്ള, അലവി കുട്ടത്തി, നൗഷാദ് തരിശ്, പി. ഫൈസൽ, മുബീൻ കണ്ണത്ത്, ഫാസിൽ, ബഷീർ പുത്തൂർ, കുട്ടി അബു എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് എന്ന കുഞ്ഞാപ്പു സ്വാഗതവും അക്ബർ കൊടക്കുന്നൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.