റണ്ണിങ് സ്റ്റാർ ഉനൈസ വാർഷിക പരിപാടിയിൽ ഇശൽ
ബുറൈദയുടെ സഹായ ഫണ്ടുകൾ വിതരണം ചെയ്തപ്പോൾ
Posted On
date_range Updated On
date_range റണ്ണിങ് സ്റ്റാർ ഉനൈസ 22ാം വാർഷികം ആഘോഷിച്ചു
ബുറൈദ: ഉനൈസ റണ്ണിങ് സ്റ്റാർ ഫുട്ബാൾ ക്ലബ് 22ാം വാർഷികം ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി ഇശൽ ബുറൈദ അവതരിപ്പിച്ച ഗാനമേള ആസ്വദിക്കാൻ പ്രവാസി കുടുംബങ്ങളടക്കം നിരവധി പേർ എത്തിയിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി റണ്ണിങ് സ്റ്റാറും ഇശൽ ബുറൈദയും കുടുംബസഹായ ഫണ്ടുകൾ വിതരണം ചെയ്തു. ജലീൽ ഉനൈസ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ഹരിലാൽ, ഡോ. ലൈജു, അബ്ദു കീച്ചേരി (ഇശൽ ബുറൈദ), സുഹൈൽ തങ്ങൾ (ഖിഫ), ബാബു കിളിമാനൂർ (പ്രവാസി സംഘം), ജലീൽ മങ്കട (കെ.എം.സി.സി) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.