ദമ്മാം: റോയൽ കാർഗോ കപ്പ് 2018^ൽ ആദ്യ റൗണ്ട് മത്സരങ്ങൾ പൂർത്തിയായി. മത്സരത്തിൽ അറഫാ റെസ്റ്റോറൻറ്് മാഡ്രിഡ് എഫ്.സി, യൂത്ത് ക്ലബ് ഖോബാർ, ഫ്രോൻഡ് ലൈൻ ലോജിസ്റ്റിക് യു.എഫ്.സി അൽഖോബാർ, റോയൽ ട്രാവൽസ് ബദർ എഫ്.സിയും മികച്ച വിജയം നേടി ക്വാർട്ടറിൽ കടന്നു. വ്യാഴാഴ്ച നടന്ന ആദ്യ മത്സരത്തിൽ അറഫാ റെസ്റ്റോറൻറ് മഡ്രിഡ് എഫ്.സി എം.എഫ്.സി ജുബൈലിനെതിരെ 3^1െൻറ ആധികാരിക വിജയം സ്വന്തമാക്കി. അറഫ റെസ്റ്റോറൻറ് മാഡ്രിഡ് എഫ്.സിയും എം.എഫ്.സിയും ജുബൈലും ഏറ്റുമുട്ടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് മാഡ്രിഡ് എഫ്.സി ജയം സ്വന്തമാക്കി. ആദ്യ നിമിഷം മുതൽ ആക്രമിച്ചു കളിച്ച മാഡ്രിഡ് എഫ്.സി നാലാമത്തെ മിനിറ്റിൽ സഹൽ നേടിയ ഗോളിൽ ആദ്യലീഡ് നേടി. വീണുകിട്ടിയ പെനാൽറ്റി ഗോളിൽ എത്തിച്ച് പ്രമോദ് എം.എഫ്.സി ജുബൈൽ എഫ്.സിക്ക് ജീവൻ നൽകി. നിരവധി അവസരങ്ങൾ ഇരുടീമുകൾക്കും ലഭിച്ചെങ്കിലും ഗോളിൽ എത്തിക്കാൻ കഴിഞ്ഞില്ല. ലോങ് റേഞ്ച് ഗോളിൽ നസീർ മാഡ്രിഡ് എഫ്.സിക്ക് രണ്ടാം ഗോൾ നേടി കൊടുത്തപ്പോൾ അവസാന ഗോൾ സഹലിെൻറ വകയായിരുന്നു. മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിച്ച് ടീമിെൻറ നിർണായകമായ രണ്ടാം ഗോൾ നേടി ജയത്തിന് അടിത്തറ പാകിയ നസീർ കളിയിലെ താരമായി.
രണ്ടാം മത്സരത്തിൽ യൂത്ത് ക്ലബ്ബ് ഖോബാറും ഡിമാ ഖതീഫ് എഫ്.സിയും ഏറ്റുമുട്ടി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾ നേടി യൂത്ത് ക്ലബ്ബ് ജയം സ്വന്തമാക്കി. മത്സരത്തിെൻറ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് ജവാദ് യൂത്ത് ക്ലബ്ബിനെ മുന്നിൽ എത്തിച്ചു. ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചുവെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ആവേശം അലതല്ലിയ മത്സരത്തിൽ ഏത് നിമിഷവും ഖത്തീഫ് എഫ്.സി ഗോൾ നേടുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ മത്സരത്തിെൻറ അവസാന നിമിഷത്തിൽ തെൻറ രണ്ടാം ഗോൾ നേടി ജവാദ് യൂത്ത് ക്ലബ്ബിെൻറ ജയം ഉറപ്പിച്ചു. ഇരട്ട ഗോളുകൾക്ക് പുറമെ മികച്ച രീതിയിൽ മുന്നേറ്റങ്ങൾ കാഴ്ച്ച വെച്ച ജവാദാണ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്. ടൂർണമെൻറിലെ നാലാം സുദിനത്തിലെ ആദ്യ മത്സരത്തിൽ ഫ്രോണ്ട് ലൈൻ ലോജിസ്റ്റിക് യു.എഫ്.സി അൽ ഖോബാറും, സൗദി ടി.കെ.ടി കോർണിഷ് എഫ്.സി മത്സരത്തിൽ യു.എഫ്.സി ഖോബാർ വിജയം നേടി. നിസാറിെൻറ ഗോളിലൂടെ ഗോൾ സ്കോറിങിന് തുടക്കം കുറിച്ച യു.എഫ്.സിക്ക് റഷീദ് നേടിയ ഹാട്രിക് ഗോൾ അടക്കം നാല് ഗോൾ നേടി . 50^ാം മിനിറ്റിൽ സുഹൈൽ കോർണിഷ് ടീമിെൻറ ആശ്വാസഗോൾ നേടി. ഹാട്രിക് ഗോളിലൂടെ ടീമിെൻറ ജയത്തിനായി മുന്നിൽ നിന്ന് നയിച്ച റഷീദ് കളിയിലെ താരമായി.
വെള്ളിയാഴ്ച നടന്ന രണ്ടാം മത്സരത്തിൽ റോയൽ ട്രാവൽസ് ബദർ എഫ് സിയും യങ് സ്റ്റാർ ടൊയോട്ടയും തമ്മിൽ ഏറ്റുമുട്ടി. റോയൽ ബദർ എഫ്.സി ആധികാരിക ജയം നേടി. മത്സരത്തിെൻറ ആദ്യ പകുതിയിൽ സനൂജിെൻറ ഹെഡ് ഗോളിൽ സ്കോറിങ് തുടക്കം കുറിച്ചപ്പോൾ രണ്ടാം ഗോൾ ജാഫർ നേടി. അവസാന ഗോൾ റിയാസിെൻറ വകയായിരുന്നു. ജാഫർ പാണ്ടിക്കാട് മത്സരത്തിലെ താരമായി.
കളിയിലെ താരങ്ങൾക്ക് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ സുനിൽ മുഹമ്മദ്, കെ.എം.സി.സി ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ, യു.എസ്.ജി ബോറൽ പ്രതിനിധി അൻസാർ കോട്ടയം, പെസഫിക് മാർക്കറ്റിങ് മാനേജർ സുജീർ, സിജി ഇൻറർനാഷനൽ കോ ഒാർഡിനേറ്റർ അബ്ദുൽ മജീദ്, സാമൂഹിക പ്രവർത്തകൻ കബീർ കൊണ്ടോട്ടി, സജൂബ് കൊല്ലം, സമീർ സാം, അഷ്‌റഫ് സോണി, ജൗഹർ റൗഫ് കൊണ്ടോട്ടി കുനിയിൽ, അഷ്‌റഫ് തലപ്പുഴ, സലാം ഖത്തീഫ്, അനീഷ് താനൂർ, അബ്ദുൽ ഫതാഹ്, ഷുകൂർ മാൻഡ്രിഡ് എന്നിവർ കളിയിലെ താരങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.