ദമ്മാം: മലയാളിയുടെ ജാഗ്രതയോടെയുള്ള ഇടപെടലിൽ വ്യാജ സി.െഎ.ഡി മണിക്കൂറുകൾക്കം പൊലീസ് പിടിയിലായി. ദമ്മാമിൽ ബഖാല ജീവനക്കാരനായ കോഴിക്കോട് സ്വദേശി ഫൈസലാണ് തട്ടിപ്പുകാരനെ കുടുക്കാൻ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ ദിവസ ം കടയുടെ മുന്നിൽ അത്യാവശ്യത്തിന് കാറ് പാർക്ക് ചെയ്ത ഉടനെയാണ് വെളുത്ത ഹുണ്ടായ് കാറിൽ സ്വദേശി വേഷധാരിയായ യുവാവ് എത്തി താൻ സി.െഎ.ഡി യാണന്ന് പരിചയപ്പെടുത്തിയത്. നിയമവിരുദ്ധമായി കാറ് നിർത്തിയതിെൻറ കാരണമന്വേ ഷിച്ച ഇയാൾ ഇഖാമയും, വണ്ടിയുടെ രേഖകളും വാങ്ങി പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടു. വണ്ടിയിൽ മദ്യം സൂക്ഷിച്ചിട്ടുണ ്ടോ, മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഉന്നയിച്ചു. ഇതിനിടയിൽ 500 റിയാൽ കൈക്കലാക്കിയ ഇയാൾ അതിവേഗം കാറോടിച്ച് പോവുകയും ചെയ്തു.
എന്നാൽ ‘സി.െഎ.ഡിയുടെ’ പെരുമാറ്റത്തിലെ പൊരുത്തക്കേടുകൾ മനസ്സിലാക്കിയ ഫൈസൽ ഇയാളുെട കാറിെൻറ നമ്പർ മനസ്സിലാക്കിയിരുന്നു. ഇയാൾ രക്ഷപ്പെട്ടതോടെ ഇത് വ്യാജ സി. െഎഡി ആണന്ന് ബോധ്യപ്പെട്ട ഫൈസൽ ഉടൻ തന്നെ അടുത്ത പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തി. പരാതി സ്വീകരിച്ച പൊലീസ് വ്യാജ സി.െഎ.ഡി ചമഞ്ഞ് തട്ടിപ്പു നടത്തുന്ന അഞ്ച് പേരുടെ ഫോേട്ടാകൾ കാണിച്ചു. സാമ്യം തോന്നിയ ഒരാളെ ഫൈസൽ കാണിച്ചുകൊടുത്തു. പിറ്റേ ദിവസം വീണ്ടും പൊലീസ് വിളിച്ചതനുസരിച്ച് സ്റ്റേഷനിൽ എത്തുേമ്പാൾ പ്രതിയെ പിടികൂടിയിരുന്നു. േപാലീസിെൻറ സാന്നിധ്യത്തിൽ ഫൈസൽ പ്രതിയെ തിരിച്ചറിയുകയും സംഭവിച്ച കാര്യങ്ങൾ വിവരിച്ച് രേഖപ്പെടുത്തുകയും ചെയ്തു.
മാസങ്ങൾക്ക് മുമ്പ് കടയിലെത്തിയ പോലീസ് വേഷധാരി 500 റിയാലിെൻറ ടെലിഫോൺ കാർഡ് വാങ്ങി പണം നൽകാതെ സ്ഥലം വിട്ടപ്പോൾ സ്റ്റേഷനിൽ പരാതി നൽകുകയും സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രതിയെ കണ്ടെത്തുകയുമ ചെയ്തിരുന്നു. അന്ന് പൊലീസ് നൽകിയ പിന്തുണയാണ് ഇപ്പോൾ പരാതിയുമായി സ്േറ്റഷനിലെത്താൻ ഫൈസലിന് ൈധര്യം ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി മലയാളികളടക്കം പലരും വ്യാജ സി.െഎ.ഡിയുടെ തട്ടിപ്പിൽ കുടുങ്ങിയിരുന്നു. ജവാസാത്ത് ഉദ്യോഗസ്ഥൻ ചമഞ്ഞെത്തിയ ആൾ പിടികൂടിയത് ദമ്മാമിലെ സാമൂഹ്യ പ്രവർത്തകനായ ഷാജി വയനാടിനെയാണ്.
വീടിെൻറ പുറത്ത് നിന്നിരുന്ന ഷാജിയെ വിളിച്ച് ഇയാൾ ചോദ്യം ചെയ്യൽ ആരംഭിച്ചു. യൂണിഫോം ചിലയിടങ്ങളിൽ കീറിയതു കണ്ട ഷാജി ഇത് വ്യാജനാണന്ന് തിരിച്ചറിയുകയും തിരികെ ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തതോടെ ഇയാൾ അതിവേഗം കാറോടിച്ച് രക്ഷപ്പെട്ടു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ സെയിൽസ്മാനായ എറണാകുളം സ്വദേശിയിൽ നിന്ന് വ്യാജ സി.െഎ.ഡി തട്ടിയെടുത്തത് 1500 റിയാലണ്.
ഒറ്റക്ക് നിൽക്കുന്നവരെയാണ് ഇവർ കൂടുതൽ ലക്ഷ്യം വെക്കുന്നത്. പോക്കറ്റിലുള്ള രേഖകൾ കൈക്കലാക്കുന്ന ഇവർ ഇതെല്ലാം മണപ്പിച്ച് നോക്കി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണന് തറപ്പിച്ച് പറയുകയും കൂടുതൽ ചോദ്യം ചെയ്യലിന് സ്റ്റേഷനിൽ കൊണ്ടു പോേകണ്ടി വരുമെന്നും പറയും.
മദ്യം സൂക്ഷിച്ചിട്ടുണ്ടോ എന്നറിയാൻ വാഹനങ്ങൾ പരിശോധിക്കുന്ന ഇവർ ഏത് രേഖ കണ്ടാലും അതിനെകുറിച്ച് കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് ഇരകളെ പരിഭ്രാന്തരാക്കും. ഇങ്ങനെ പേടിപ്പിച്ച് നിർത്തിയാണ് ഇവർ പണം തട്ടിയെടുത്ത് കടന്നു കളയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.