റിയാദ് കെ.എം.സി.സി വനിത വിങ് തെരഞ്ഞെടുപ്പ് കൺെവൻഷൻ സംഘടിപ്പിച്ചപ്പോൾ
റിയാദ്: കഴിഞ്ഞ അഞ്ചു വർഷവും പ്രവാസിവിരുദ്ധ സമീപനങ്ങൾ സ്വീകരിച്ച ഇടതുമുന്നണിയെ പരാജയപ്പെടുത്താൻ പ്രവാസി കുടുംബങ്ങൾ തയാറാവണമെന്ന് റിയാദ് കെ.എം.സി.സി വനിത വിങ് കൺെവൻഷൻ ആവശ്യപ്പെട്ടു. ഖാലിദിയയിൽ നടന്ന പരിപാടി റിയാദ് കെ.എം.സി.സി വനിത വിങ് ചെയർപേഴ്സൻ ഖമറുന്നിസ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റഹ്മത്ത് അഷ്റഫ് അധ്യക്ഷത വഹിച്ചു. നജ്മ ഹാഷിം, ഫസ്ന ഷാഹിദ്, സാറ നിസാർ, ഷഹർബാൻ മുനീർ എന്നിവർ സംസാരിച്ചു. വനിത വിങ് ജനറൽ സെക്രട്ടറി ജസീല മൂസ സ്വാഗതവും ഹസ്ബിന നാസർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.