റി​യാ​ദ് ടാ​ക്കീ​സ് ആ​ർ.​സി.​സി ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെൻറ്​ ജേ​താ​ക്ക​ളാ​യ സ്പാ​ർ​ക്ക​ൻ​സ് ടീ​മി​ന് റി​യാ​ദ് ടാ​ക്കീ​സ് പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് ഒ​പ്പീ​സ് ട്രോ​ഫി കൈ​മാ​റു​ന്നു

റിയാദ് ടാക്കീസ്-ആർ.സി.സി ചാമ്പ്യൻസ് ട്രോഫി സ്പാർക്കൻസിന്​

റി​യാ​ദ്: റി​യാ​ദ് ടാ​ക്കീ​സ് വി​ന്നേ​ഴ്സ് ട്രോ​ഫി​ക്കും റ​ണ്ണേ​ഴ്‌​സ് ട്രോ​ഫി​ക്കും ആ​ർ.​സി.​സി വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും എം.​എ​സ് സ്പോ​ർ​ട്സ് റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​ക്കും വേ​ണ്ടി റോ​യ​ൽ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ചാ​മ്പ്യ​ൻ​സ് ട്രോ​ഫി സീ​സ​ൺ ഒ​ന്നി​ൽ സ്പാ​ർ​ക്ക​ൻ​സ് ക്രി​ക്ക​റ്റ് ക്ല​ബ്‌ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ ശ​ക്ത​രാ​യ ഹാ​ട്രി​ക് ക്രി​ക്ക​റ്റ് ക്ല​ബി​നെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ നി​ശ്ചി​ത 10 ഓ​വ​റി​ൽ സ്പാ​ർ​ക്ക​ൻ​സ് ഏ​ഴു​ വി​ക്ക​റ്റി​ന്​ 99 റ​ൺ​സ് എ​ടു​ത്ത​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഹാ​ട്രി​ക്ക് ക്രി​ക്ക​റ്റ് ക്ല​ബി​ന് സ്പാ​ർ​ക്ക​ൻ​സി​െൻറ മി​ക​ച്ച ബൗ​ളി​ങ്ങി​ന് മു​ന്നി​ൽ ഒ​മ്പ​തു​ വി​ക്ക​റ്റി​ന്​ 82 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി സ്പാ​ർ​ക്ക​ൻ​സി​െൻറ പ്ര​ണ​വി​നെ തി​ര​ഞ്ഞെ​ടു​ത്തു.

ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഹി​ഷാം ഹാ​ട്രി​ക് ക്രി​ക്ക​റ്റ് ക്ല​ബ്, മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി റി​യാ​സ് ഹാ​ട്രി​ക് ക്രി​ക്ക​റ്റ് ക്ല​ബ്, മി​ക​ച്ച ബൗ​ള​റാ​യി ഹി​ഷാം ഹാ​ട്രി​ക് ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ റി​യാ​ദ് ടാ​ക്കീ​സ് പ്ര​സി​ഡ​ൻ​റ്​ ന​വാ​സ് ഒ​പ്പീ​സ്, ഷൈ​ജു പ​ച്ച, ആ​ർ.​സി.​സി മാ​നേ​ജ​ർ നാ​സ​ർ ചേ​ലേ​​മ്പ്ര, ജ​ബ്ബാ​ർ പൂ​വാ​ർ, കു​നാ​ൽ സി​ങ്, സാ​ജ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ വി​ത​ര​ണം ചെ​യ്​​തു. ഡി​സം​ബ​ർ നാ​ലു​മു​ത​ൽ ശി​ഫ ഫ​വാ​സ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച ടൂ​ർ​ണ​മെൻറി​ൽ റി​യാ​ദി​ലെ മി​ക​ച്ച 16 ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ച്ച​ത്.

നാ​സ​ർ ചേ​ലേ​​മ്പ്ര, ഷി​യാ​സ് ഹ​സ​ൻ, അ​നൂ​പ്, വ​രു​ൺ, വി​ഘ്‌​നേ​ഷ്, അ​ഫ്ഹാ​സ്, ഷാ​ന​വാ​സ്, ഷ​ഫീ​ഖ്​ പാ​റ​യി​ൽ, ഷ​ബീ​ർ, ഷി​നാ​സ്, ഉ​ദ​യ് അ​ഷ്‌​റ​ഫ്‌, നൗ​ഷാ​ദ്, ഷ​മീ​ൽ, ജാ​ബി​ർ, ഷ​ഹി​ൻ, ജി​തേ​ഷ്, ബി​ൻ​സ്, ഹു​സൈ​ൻ, മു​ബാ​റ​ക്, ബാ​സി​ൽ, മു​നീ​ർ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Riyadh Talkies - RCC Champions Trophy for Sparkans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.