റിയാദ് ടാക്കീസ് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽനിന്ന്
റിയാദ്: ഇന്ത്യയുടെ 76ാം റിപ്പബ്ലിക്ക് ദിനം കലാസാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ആഘോഷിച്ചു. ഹറാജ് അൽ മദീന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സഹകരണത്തോടെയായിരുന്നു ആഘോഷ പരിപാടികള്‍. റിയാദ് ടാക്കീസ് ഉപദേശകസമിതി അംഗം സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു.
നൗഷാദ് ആലുവ റിപ്പബ്ലിക് ദിന സന്ദേശം നൽകി. അൽ മദീന ഹൈപ്പർ മാർക്കറ്റ് റീജനൽ ഡയറക്ടർ സലീം വലിയ പറമ്പത്ത്, മഹർ, ശിഹാബ് കൊടിയത്തൂർ, ഫാറൂഖ് കൊവൽ, ഖാലിദ് വെള്ളിയോട്, വിമുക്തഭടൻ സജി തന്നികൊത്ത് എന്നിവർ കേക്ക് മുറിച്ചു. തുടർന്ന് മധുര വിതരണവുമുണ്ടായി.
മതേതര ഇന്ത്യയുടെ പിറവിക്കായി ത്യാഗോജ്ജ്വലമായി പോരാടിയ ധീരന്മാരേയും രാജ്യത്തിന്റെ ജനാധിപത്യത്തിന് കാവലായി നിൽക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ പിറവിക്കായി പ്രയത്നിച്ച മഹാരഥന്മാരേയും ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യൻ ഭരണഘടന ജനങ്ങൾക്ക് നൽകുന്ന മൗലിക അവകാശങ്ങളെക്കുറിച്ചും മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ ഓർമിപ്പിച്ചു.
ഷൈജു പച്ച, ഉമറലി അക്ബർ, ഫൈസൽ തമ്പലക്കോടൻ, റാഷിദ് ഫോൺ ഹൗസ്, ബഷീർ കരോളം, ജാസി ഫഹദ് റൊസെസ്സ്, ഗോപൻ കൊല്ലം തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ട്രഷറർ അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. എൽദോ വയനാട്, സജീർ സമദ്, അൻവർ സാദത്ത് ഇടുക്കി, ഹുസൈൻ ശാഫി, ഷഫീഖ് വലിയ, റജീസ്, നാസർ വലിയകത്ത്, ഇബ്രാഹിം, പ്രമോദ്, സൈതാലി, സഞ്ജു, സൽമാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.