റിയാദ്: സൗദി പാസ്പോർട്ട് ഡയറക്ടറേറ്റ് (ജവാസത്) റിയാദ് റീജനൽ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽസഅദ് അന്തരിച്ചു. റിയാദ് ശിഫയിലെ അമീർ ഫഹദ് ബിൻ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽസഊദ് മസ്ജിദിൽ അസർ നമസ്കാരാനന്തരം മയ്യിത്ത് നമസ്കരിച്ച ശേഷം മൻസൂരിയയിലെ മഖ്ബറയിൽ ഖബറടക്കും.
2021 ജനുവരിയിലാണ് ഇദ്ദേഹം റിയാദ് ജവാസത്ത് മേധാവിയായി ചുമതലയേറ്റത്. നേരത്തെ പാസ്പോർട്ട് ഡയറക്ടറേറ്റിന്‍റെ മീഡിയ ഡയറക്ടർ ആയിരുന്നു. കോവിഡ് കാലത്ത് ജവാസത്ത് തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ മറ്റും അറിയിച്ചിരുന്നത് ഇദ്ദേഹമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.