അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് റിയാദ് മെക് 7 ആരോഗ്യ ക്ലബ് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ പങ്കെടുത്തവർ
റിയാദ്: ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് മെക് 7 ആരോഗ്യ ക്ലബ്ബിെൻറ റിയാദിലെ വിവിധ യൂനിറ്റുകൾ ബോധവത്കരണ പരിപാടികളും ലഹരിവിരുദ്ധ പ്രതിജ്ഞകളും സംഘടിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ബോധവത്കരണത്തിെൻറ ഭാഗമായി മലസിലുള്ള അബ്ദുല്ല പാർക്കിൽ വെച്ച്, ദിനേനയുള്ള വ്യായാമങ്ങൾക്ക് ശേഷമാണ് പരിപാടി അരങ്ങേറിയത്.
സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും, യുവതലമുറയെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ടതിനെക്കുറിച്ചും മെക് 7 അംഗം മുഷാഹിദ് ബോധവത്കരണ പ്രഭാഷണം നടത്തി. ലഹരി സ്വന്തം ആരോഗ്യത്തിനുണ്ടാക്കുന്ന അപകടങ്ങളെ കുറിച്ച് കോയ മൂവാറ്റുപുഴ ഓർമിപ്പിച്ചു.
കേരള സർക്കാറിെൻറ ‘തൂഫാൻ’ ലഹരിവിരുദ്ധ കാമ്പയിനോട് മെക് 7 പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ലഹരിമുക്ത സമൂഹത്തിനായി സർക്കാർ, സാമൂഹിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രവാസി സമൂഹം എന്നിവയുടെ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്ന് പരിപാടിയിൽ അഭിപ്രായമുയർന്നു. ലഹരിവിരുദ്ധ പ്രതിജ്ഞ മെക് 7 റിയാദ് ചീഫ് ട്രൈനർ ഷുക്കൂർ പൂക്കയിൽ സദസ്സിന് ചൊല്ലിക്കൊടുത്തു. മെക് 7 മലസ് കോഓഡിനേറ്റർ അഖിനാസ് കരുനാഗപ്പള്ളി, അഫ്സറലി വള്ളിക്കുന്ന്, മശ്ഫർ ടാംടൺ, അഷ്‌റഫ് ചാവക്കാട്, സ്റ്റാൻലി ജോസ്, നാസർ ലെയ്സ്, ഷാനവാസ് (എം.കെ ഫുഡ്സ്) തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.