റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി യോഗം മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇഫ്താർ സംഗമം വെള്ളിയാഴ്ച നടക്കും. ശിഫയിലെ അൽ അമൈരി ഓഡിറ്റോറിയത്തിലാണ് സംഗമം. സാമൂഹിക രാഷ്ട്രീയ മത രംഗത്തെ പ്രമുഖരടക്കം ആറായിരത്തോളം ആളുകൾ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിന് വേണ്ടി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. കെ.എം.സി.സി ഓഫിസിൽ ചേർന്ന യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ ജന. സെക്രട്ടറി അഡ്വ. വി.കെ. ഫൈസൽ ബാബു ഉദ്ഘാടനംചെയ്തു. സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി അംഗങ്ങളായ കെ.കെ. കോയാമു ഹാജി, മുജീബ് ഉപ്പട, മുഹമ്മദ് വേങ്ങര, സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുസ്തഫ, ഭാരവാഹികളായ സത്താർ താമരത്ത്, അബ്ദുറഹ്മാൻ ഫറൂഖ്, മജീദ് പയ്യന്നൂർ, അസീസ് വെങ്കിട്ട, അഡ്വ. അനീർ ബാബു, ജലീൽ തിരൂർ, അഷ്റഫ് കല്പകഞ്ചേരി, ഷമീർ പറമ്പത്ത്, സിറാജ് മേടപ്പിൽ, ഷംസു പെരുമ്പട്ട, നജീബ് നല്ലാംങ്കണ്ടി, പി.സി. മജീദ്, ഷൗക്കത്ത് കടമ്പോട്ട്, സുഹൈൽ കൊടുവള്ളി, ഷബീർ മണ്ണാർക്കാട്, അഷ്റഫ് മീപ്പീരി, ഷറഫ് വയനാട്, മുഹമ്മദ് കുട്ടി മുള്ളൂർക്കര, ഉസ്മാൻ പരീത് എറണാകുളം, അൻസാർ വള്ളക്കടവ് സംസാരിച്ചു. ജനറൽ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര സ്വാഗതവും ഷാഫി തുവ്വൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.