റിയാദ് ഇന്ത്യൻ അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിച്ചു

റിയാദ്: 25 വർഷത്തോളമായി സാമൂഹിക, കലാ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മഹത്തരമായ പ്രവർത്തനങ്ങൾ നടത്തി ഇന്ത്യൻ പ്രവാസികൾക്ക് സേവനങ്ങൾ നൽകുന്ന റിയാദ് ഇന്ത്യൻ അസോസിയേഷൻറെ (റിയ) സിൽവർ ജൂബിലി ആഘോഷിച്ചു. സംസ്കാരിക സമ്മേളനം റിയാദ് ഇന്ത്യൻ എംബസി ഡി.സി.എം ഡോ. അംബു മാത്തന്‍ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. റിയാദിലെ സാമൂഹിക, സംസ്കാരിക മേഖലയിലെ പ്രധാന സന്നദ്ധ സേവകരെ ചടങ്ങിൽ ആദരിച്ചു.

സാമൂഹിക പ്രവർത്തകർ ഷിഹാബ് കൊട്ടുകാട്, ഷിബു ഉസ്മാൻ തുടങ്ങി റിയാദിലെ എല്ലാ സംഘടനകളുടെയും നേതാക്കൾ സിൽവർ ജൂബിലി ആഘോഷത്തിൽ പങ്കെടുത്തു. 25 വർഷമായി സംഘടനയിൽ പ്രവർത്തിക്കുന്നവരെയും 2000 മുതൽ ഓരോ വർഷത്തെയും ഭാരവാഹികളെ ആദരിച്ചു. റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ നടന്ന റിയ സിൽവർ ജൂബിലി ആഘോഷം ഇന്റർ സ്കൂൾ ക്വിസ് ഫിനാലെയോടുകൂടി ആരംഭിച്ചു.

മെഗാഷോ ആഘോഷത്തിൽ പ്രശസ്ത പിന്നണി ഗായകന്‍ നിഖില്‍ മാത്യുവും, പിന്നണി ഗായിക ഡോ. സൗമ്യാ സനാതനനും ഗാനങ്ങൾ അവതരിപ്പിച്ചു. റിയാദിലെ പ്രമുഖ നൃത്ത കലാഗ്രൂപ്പുകള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ഏറ്റവും മികച്ച സാങ്കേതിക മികവോടെ അവതരിപ്പിച്ചത് കാണികളെ ആവേശഭരിതമാക്കി. ആയിരത്തോളം പ്രവാസികൾ ആഘോഷ പരിപാടികളിൽ പങ്കെടുത്തു. റിയയുടെ പ്രവർത്തനങ്ങൾ ഏറ്റവും മികവുറ്റതാകാൻ സഹകരിക്കുന്ന എല്ലാവരോടും സംഘാടകർ നന്ദി അറിയിച്ചു.

Tags:    
News Summary - Riyadh Indian Association celebrates silver jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.