റിയാദ്​ വിമാനത്താവളം: യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്​

റിയാദ്​: റിയാദ്​ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം 32 ശതമാനം വർധന. 60,000 ലഗേജുകളാണ്​ ഒരു ദിവസം എത്തുന്നത്​. വലിയ പുരോഗതിയാണിത്​ സൂചിപ്പിക്കുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി. വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളിലും സമൂലമായ മാറ്റം ഇൗയിടെ നടപ്പിലാക്കിയിട്ടുണ്ട്​. 

യാ​ത്രാ നടപടികൾ എളുപ്പമുള്ളതാക്കുക, യാത്രക്കാരുടെ ക്ഷേമം,  നല്ല പെരുമാറ്റം, മറ്റ്​ അടിസ്​ഥാന സൗകര്യങ്ങളിലെ മികവ്​, ലഗേജുകളുടെ സുരക്ഷ, നഷ്​ടപ്പെട്ടാൽ മതിയായ നഷ്​ടപരിഹാരം തുടങ്ങി ശ്ര​േദ്ധയ മാറ്റങ്ങളാണ്​ നടപ്പിലായത്​. എമിഗ്രേഷൻ നടപടികൾ വേഗത്തിൽ നടക്കുന്നതും യാത്രക്കാരുടെ പ്രിയം പിടിച്ചു പറ്റിയിട്ടുണ്ട്​.  പരിഷ്​കരണ നടപടികളുടെ വിജയമാണ്​ യാത്രക്കാരുടെ എണ്ണത്തിലെ വർധന സൂചിപ്പിക്കുന്നത്​ എന്നാണ്​ അധികൃതരുടെ വിലയിരുത്തൽ. 

Tags:    
News Summary - riyadh airport-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.