റിയാദ്: സൗദിയിൽ വാഹനമോടിക്കാനൊരുങ്ങുന്ന വനിതകൾക്ക് ആവേശവും ആത്മ വിശ്വാസവും പകരാൻ ലോസ്ആഞ്ചൽസിൽ നിന്നൊരു പാട്ട്. പ്രശസ്ത സൗദി പാെട്ടഴുത്തുകാരിയും ഗായികയുമായ തംതം ആണ് പാശ്ചാത്യസംഗീതവീഡിയോ പുറത്തിറക്കിയത്. സൗദിയിൽ വനിതകൾ വാഹനമോടിക്കുന്ന ചരിത്രദിനത്തിന് പാെട്ടാരുക്കിയിരിക്കയാണ് ലോസ് ആഞ്ചൽസിൽ താമസിക്കുന്ന സൗദി സംഗീത പ്രതിഭ. ‘ഡ്രൈവ്എന്ന പേരിലുള്ള വീഡിയോ രാജ്യത്ത് തരംഗമായിക്കൊണ്ടിരിക്കയാണ്.
ചരിത്രമൂഹൂർത്തത്തിൽ സൗദി വനിതകൾ അനുഭവിക്കുന്ന സന്തോഷം കൗതുകം ആശ്ചര്യവും പകർത്തുന്നതാണ് ഗാനം.
റിയാദിൽ നിന്ന് കാലിഫോർണിയയിലേക്ക് കുടുമാറിയതാണ് തംതമിെൻറ കുടുംബം. മൈകൽ ജാകസണാണ് സംഗീത ജീവിതത്തിൽ അവരുടെ പ്രചോദനം. സൗദി വനിതകളോട് ക്ഷമയോടെ ധൈര്യത്തോടെ മുന്നേറാനാണ് തംതം ആവശ്യപ്പെടുന്നത്. രാജ്യത്ത് വലിയ മാറ്റത്തിെൻറ തുടക്കമാവുമിതെന്ന് അറബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തംതം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.