നിയമപാലന സഹായത്തിനും സത്യസന്ധതക്കു​ം റിയാദ്​ പൊലീസി​െൻറ ആദരം

റിയാദ്​: ക്രിമിനൽ കേസുമായി ബന്ധപ്പെട്ട്​ സുപ്രധാന വിവിരങ്ങൾ കൈമാറി പൊലീസിനെ സഹായിച്ച സ്വദേശി പൗരനെയും യാത്രക്കാര​ൻ മറന്നുവെച്ച വിലപിടിപ്പുള്ള സാധനം പൊലീസിനെ ഏൽപിച്ച പാകിസ്​ഥാൻ സ്വദേശിയായ ടാക്​സിഡ്രൈവറെയും റിയാദ്​ പൊലീസ്​ ആദരിച്ചു. ക്രിമിനൽ കേസിൽ സഹായിച്ചതിന്​ മുഹമ്മദ്​ ബിൻ അലിൽ അൽ ബുറൈകി എന്ന പൗരന്​ റിയാദ്​ പൊലീസ്​ മേജർ ജനറൽ ഫഹദ്​ ബിൻ സെയ്​ദ്​ അൽ മുതൈരി ക്യാഷ്​ അവാർഡ്​ സമ്മാനിച്ചു. പാകിസ്​ഥാനി ടാക്​സി ഡ്രൈവർ നിയാസ്​ ബാദ്​ഷാക്ക്​ പൊലീസ്​ ഉപഹാരം നൽകി. നിയമ സംരക്ഷണത്തിനും സാമൂഹികസുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും സഹായിച്ച വ്യക്​തികളെ ആദരിക്കുന്നതിൽ സന്തോഷമുണ്ടെന്ന്​ പൊലീസ്​ അറിയിച്ചു.

Tags:    
News Summary - riyad policinte adaram-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.