റിയാദിൽ പൈപ് ​ലൈനിൽ കുടുങ്ങി ആറ്​ തൊഴിലാളികൾ മരിച്ചു

റിയാദ്​: ജല വിതരണ പൈപ്പ്​ലൈൻ സ്​ഥാപിക്കുന്നതിനിടയിൽ പൈപ്​ ലൈനിനകത്ത്​ കുടുങ്ങി ആറ്​ തൊഴിലാളികൾ മരിച്ചു. റിയാദിന്​ തെക്ക്​ അസീസിയിൽ ബുധനാഴ്​ച വൈകീട്ടാണ്​​ സംഭവമെന്ന്​ റിയാദ്​ മേഖല സിവിൽ ഡിഫൻസ്​ വക്​താവ്​ കേണൽ മുഹമ്മദ്​ അൽഹമാദി പറഞ്ഞു.

ഏകദേശം 400 മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള പൈപ്പ്​ സ്​ഥാപിക്കുന്നതിനിടയിലാണ്​ അപകടം​. പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് കീഴിലെ തൊഴിലാളികളാണവർ.

പൈപ്പിനുള്ളിൽ ​ജോലി ചെയ്യുകയായിരുന്നു. പിന്നീട്​ ​പുറത്തേക്ക് വരാൻ കഴിഞ്ഞില്ല. പുറത്തുള്ള ആളുകളുമായി ആശയവിനിയമവും നഷ്​ടപ്പെട്ടു. പിന്നീട്​ നടത്തിയ പരിശോധനയിൽ ഏകദേശം 360 മീറ്റർ ദൂരെ​ തൊഴിലാളികളെ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.

യ​ന്ത്രസഹായത്തോടെ പൈപ്പ്​ ​പൊട്ടിച്ച്​ പുറത്തെടുത്തെങ്കിലും എല്ലാവരും മരിച്ചിരുന്നു. അപകട കാരണമറിയാനുള്ള അന്വേഷണം നടത്തിവരികയാണെന്നും സിവിൽ ഡിഫൻസ്​ വക്​താവ്​ പറഞ്ഞു.

Tags:    
News Summary - riyad pipeline death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.