റിയാദ്​ മെട്രോ അടുത്ത വർഷം ഒാടിത്തുടങ്ങും ^ഗവർണർ

റിയാദ്​: റിയാദ്​ മെട്രോയുടെ നിർമാണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായെന്നും വൈകാതെ ഗതാഗതം ആരംഭിക്കുമെന്നും റിയാദ്​ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ. റിയാദ്​ ഡവലപ്​മ​​െൻറ്​ അതോറിറ്റിയുടെ യോഗത്തിന്​ ശേഷം തിങ്കളാഴ്​ച അറിയിച്ചതാണ്​ ഇക്കാര്യം. ശേഷിക്കുന്ന പണികൾ പൂർത്തിയാക്കാൻ നിരവധി കമ്പനികളുമായുള്ള കരാറുകൾക്ക്​ യോഗം അംഗീകാരം നൽകി. ഡവലപ്​മ​​െൻറ്​ അതോറിറ്റിയുടെ ഡയക്​ടർ ബോർഡ്​ ചെയർമാനും റിയാദ്​ നഗരത്തിലെ നിർദ്ദിഷ്​ട പൊതുഗതാഗത സംവിധാനമായ കിങ്​ അബ്​ദുൽ അസീസ്​ പബ്ലിക്​ ട്രാൻസ്​പോർട്ട്​ പ്രൊജക്​ടി​​​െൻറ പരമോന്നത സമിതി ചെയർമാനുമാണ്​ അമീർ ഫൈസൽ.


ഇൗ ​പദ്ധതിയിലെ പ്രധാന സംവിധനമാണ്​ മെട്രോ റെയിൽ. ഇതിനോട്​ അനുബന്ധിച്ച്​ നഗരത്തി​​​െൻറ മുക്കുമൂലകളെ ബന്ധിപ്പിച്ചുള്ള റാപ്പിഡ്​ ബസ്​ സർവീസും ഒരുങ്ങുന്നുണ്ട്​. ഇൗ പദ്ധതിയിലേക്ക്​ പുതുതായി എത്തിയ ബസുകളും അമീർ പരിശോധിച്ച്​ സംതൃപ്​തി പ്രകടിപ്പിച്ചു. നഗരവാസികൾക്ക്​ അടുത്ത വർഷം മെട്രോയിലും ബസിലും യാത്ര ചെയ്യാനാകു​മെന്ന്​ അദ്ദേഹം പറഞ്ഞു. ഇരു സംവിധാനങ്ങളും വൈകാതെ നിർമാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാകും.
റിയാദ്​ സിറ്റി ബസ്​ സർവീസി​​​െൻറ ഒപറേഷനും മെയിൻറനൻസും ടെലികോം നെറ്റ്​വർക്ക്​ പ്രവർത്തനങ്ങൾക്കും വിവിധ കമ്പനികളുമായുണ്ടാക്കിയ 10 വർഷ കരാറുകളും യോഗം അംഗീകരിച്ചതായി അതോറിറ്റി സി.ഇ.ഒ എൻജി.


താരിഖ്​ അൽഫാരിസ്​ അറിയിച്ചു. മെട്രോ റൂട്ടുകളിലെ 250 ഇടങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൗമാന്തർഭാഗത്തൂടെയുള്ള പാതകളുടെയും തുരങ്കങ്ങളുടെയും പാലങ്ങളുടെയും നിർമാണം പൂർത്തിയായി. ഭൗമോപരിതലത്തിലൂടെയുള്ള പാതകളിലെ 93 ശതമാനം ജോലികളും പൂർത്തിയായി.

Tags:    
News Summary - riyad metro next year-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.