റിയാദ്: മലയാളത്തിലെ രണ്ടു പ്രധാന മാധ്യമസ്ഥാപനങ്ങളായ ഏഷ്യാനെറ്റിനും മീഡിയ വണിനു ം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വിലക്കേർപ്പെടുത്തിയ നടപടി ഭീരുത്വമാണെന്ന് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴിലുള്ള ‘സംസ്കൃതി’ സംഘടിപ്പിച്ച പ്രത്യാക്ഷേപ സദസ്സ് അഭിപ്രായപ്പെട്ടു. ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സുരക്ഷ സ്കീം ചെയർമാൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സംസ്കൃതി ചെയർമാൻ അഷ്റഫ് കൽപകഞ്ചേരി അധ്യക്ഷത വഹിച്ചു. ഭരണഘടനാപരമായ പൗരെൻറ അറിയാനുള്ള അവകാശമാണ് മാധ്യമങ്ങൾ നിർവഹിച്ചതെന്ന് സംസാരിച്ചവർ പറഞ്ഞു. ഡൽഹി കലാപത്തിെൻറ ശരിയായ വസ്തുതകളാണ് മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
എന്നാൽ, നൽകിയ വാർത്തകളിൽ ആർ.എസ്.എസിനെ വിമർശിച്ചെന്നും വാർത്തകളിൽ തുല്യത കാണിച്ചില്ലെന്നുമുള്ള കുറ്റങ്ങളാണ് മന്ത്രാലയം കണ്ടെത്തിയത്. ഇതേ രീതിയിൽ വാർത്തകൾ പ്രക്ഷേപണം ചെയ്ത ദേശീയ മാധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്. നിരന്തരം ഫാഷിസ്റ്റ് ഭരണകൂടം സ്വീകരിക്കുന്ന ഇത്തരം അന്യായങ്ങൾക്കെതിരെ ജനാധിപത്യരീതിയിലുള്ള ചെറുത്തുനിൽപാണ് പരിഹാരമെന്ന് റിയാദ് മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീൻ അഭിപ്രായപ്പെട്ടു. സലീം മൂസ, നജിം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, സുലൈമാൻ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, അലവിക്കുട്ടി ഒളവട്ടൂർ, മുഹമ്മദ് വേങ്ങര, സത്താർ താമരത്ത്, ഉസ്മാനാലി പാലത്തിങ്ങൽ, ശുഹൈബ് പനങ്ങാങ്ങര, അഡ്വ. അനീർ ബാബു, നാസർ മാങ്കാവ്, കുഞ്ഞിപ്പ തവനൂർ, അസീസ് വെങ്കിട്ട, ഷൗക്കത്ത് കടമ്പോട്ട്, യൂനുസ് കൈതക്കോടൻ, ശരീഫ് അരീക്കോട് എന്നിവർ സംസാരിച്ചു. സംസ്കൃതി കൺവീനർ ഷാഫി ചിറ്റത്തുപാറ സ്വാഗതവും ഷാഫി കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.