‘റി​സ്കോ​ണി​െൻറ’ പ്ര​ചാ​ര​ണോ​ദ്ഘാ​ട​നം സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

‘റിസ്‌കോൺ’ വിദ്യാർഥി സമ്മേളനം വെള്ളിയാഴ്ച

റിയാദ്: മലയാളി ടീനേജ് വിദ്യാർഥികൾക്കായി ആർ.ഐ.സി.സി വിദ്യാർഥി വിഭാഗം സംഘടിപ്പിക്കുന്ന പ്രഥമ റിയാദ് ഇസ്‌ലാമിക് സ്റ്റുഡൻറ്സ് കോൺക്ലേവ് (റിസ്‌കോൺ) വെള്ളിയാഴ്ച നടക്കും. മയക്കുമരുന്നിെൻറ വ്യാപനം, ലൈംഗിക അരാജകത്വങ്ങൾ, ജൻഡർ ന്യൂട്രാലിറ്റി, സോഷ്യൽ മീഡിയ അഡിക്ഷൻ, മതനിരാസങ്ങളിലെ അപകടങ്ങൾ, സ്രഷ്ടാവിനെ അറിയുക, ധാർമിക മൂല്യങ്ങൾ തരുന്ന സുരക്ഷിത ബോധം, മാതാപിതാക്കളും മക്കളും, പഠനം കരിയർ ദിശാബോധം, സാമൂഹിക സേവനങ്ങളിലെ ഇടപെടലുകൾ, സാങ്കേതിക വിദ്യകളുടെ ദുരുപയോഗം തുടങ്ങിയ വിവിധ വിഷയങ്ങൾ കോൺക്ലേവ് ചർച്ച ചെയ്യും.

ശിഫ ഹൈക്ലാസ് റെസ്റ്റ് ഹൗസിൽ നടക്കുന്ന സംഗമത്തിൽ പ്രമുഖ ഇസ്‌ലാമിക പ്രബോധകനും പീസ് റേഡിയോ സി.ഇ.ഒയുമായ പ്രഫ. ഹാരിസ് ബിൻ സലീം, വിസ്‌ഡം യൂത്ത് കേരള ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി, വിദ്യാഭ്യാസ കരിയർ ട്രെയിനർ അൽമനാർ സൈനുദ്ദീൻ, റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റി ബിരുദാനന്തര ബിരുദ വിദ്യാർഥി ആഷിഖ് മെഹബൂബ് മണ്ണാർക്കാട് തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിക്കും.

ആർ.ഐ.സി.സി സ്റ്റുഡൻറ്സ് ചെയർമാർ ഷഹജാസ് പയ്യോളി, കൺവീനർമാരായ ഷൈജൽ വയനാട്, തൻസീം കാളികാവ് തുടങ്ങിയവർ സംസാരിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ 0510106561, 0567708439 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണമെന്ന് ആർ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു.

‘റിസ്കോണി’െൻറ പ്രചാരണോദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ റിയാദിൽ നിർവഹിച്ചു. റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി, ആർ.ഐ.സി.സി സ്റ്റുഡൻറ്സ് ചെയർമാർ ഷഹജാസ് പയ്യോളി, കൺവീനർമാരായ ഷൈജൽ വയനാട്, തൻസീം കാളികാവ്, ആർ.ഐ.സി.സി കൺവീനർ ഷനൂജ് അരീക്കോട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - 'RISCON' student conference on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.