Posted On
date_range Updated On
date_range ബൈക്കിൽ 20,000 കിലോമീറ്റർ താണ്ടിയ യാത്ര; സൗദി പൗരൻ സാലാഹ് അസീരിയെ ആദരിച്ചു
ഖമീസ് മുശൈത്ത്: ഗൾഫ് നാടുകളിലുടനീളം 20,000 കിലോമീറ്റർ ദൂരം ബൈക്കിൽ യാത്രചെയ്ത് തിരിച്ചെത്തിയ സൗദി പൗരൻ സാലാഹ് അസീരിയെ അസീർ യുനൈറ്റഡ് ബൈക്ക് റൈഡേഴ്സ് ടീം ആദരിച്ചു. അബഹ മെൻസകക്ക് അൽ ഖുബ്റ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അസീർ ഗവർണർ തുർക്കി ബിൻ തലാലിന് വേണ്ടി ചീഫ് സെക്രട്ടറി മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ജരീസ് ഉപഹാരം കൈമാറി.
ഇന്ത്യൻ സമൂഹത്തിന് വേണ്ടി ജിദ്ദ കോൺസുലേറ്റ് സോഷ്യൽ വെൽഫയർ അംഗം അഷ്റഫ് കുറ്റിച്ചൽ, അൻസാരി ഖാലിദിയ ഹോസ്പിറ്റൽ, റസാഖ് കിണാശ്ശേരി, ആഷിർ അഷ്റഫ് എന്നിവർ ചേർന്ന് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.