മ​ഡ്രി​ഡ് സോ​ക്ക​ർ ക്ല​ബ് സോ​ക്ക​ർ സെ​വ​ൻ​സ് ലോ​ഗോ പ്ര​കാ​ശ​ന, ട്രോ​ഫി ലോ​ഞ്ചി​ങ് ച​ട​ങ്ങി​ൽ റി​സ്‍വാ​ൻ അ​ഹ​മ്മ​ദ് സം​സാ​രി​ക്കു​ന്നു

റിദ-മഡ്രിഡ് സോക്കർ സെവൻസ് ഫെസ്റ്റ്: ലോഗോ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കാൽപന്ത് കൂട്ടായ്മയായ മാഡ്രിഡ് ഫുട്ബാൾ ക്ലബ് എട്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന റിദ-ഹസാർഡ് മഡ്രിഡ് സോക്കർ സെവൻസ് ഫെസ്റ്റ് ടൂർണമെന്റിന്റെ ലോഗോ പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും ദമ്മാം അൽറയാൻ ഓഡിറ്റേറിയത്തിൽ നടന്നു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ സക്കീർ വള്ളക്കടവ് ഉദ്ഘാടനം ചെയ്തു. റിദ-ഹസാർഡ് ഗ്രൂപ് അക്കൗണ്ട് മാനേജർ കമ്രാൻ അഹമ്മദ്, ടൂർണമെന്റ് ഡയറക്ടർ ഷഫീർ മണലോടിക്ക് കൈമാറി ലോഗോ പ്രകാശന കർമം നിർവഹിച്ചു.

ജേതാക്കൾക്കുള്ള വിന്നിങ് ട്രോഫി റാഡ്ക്കം ഗ്രൂപ്പിന്‍റെ മാനേജിങ് പാർട്ണർ അജ്മൽ അമീറും റണ്ണേഴ്സ് ട്രോഫി ഡിഫയുടെ മുൻ പ്രസിഡന്റ് റഫീഖ് കൂട്ടിലങ്ങാടിയും ലോഞ്ച് ചെയ്തു. ടൂർണമെന്‍റിന്‍റെ ഫിക്സ്ചർ ക്രമീകരണ ഉദ്ഘാടനം ഡിഫ ട്രഷറർ അഷ്റഫ് സോണി നിർവഹിച്ചു. പ്രസിഡന്റ് മുജീബ് കളത്തിൽ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ടൂർണമെന്റ് ചെയർമാൻ നാസർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. ഡിഫ ചെയർമാൻ വിൽഫ്രഡ് ആൻഡ്രൂസ്, റിദ ഗ്രൂപ് പ്രതിനിധികളായ റിസ്‍വാൻ, കബീർ വയനാട്, ഡിഫ വൈസ് പ്രസിഡന്റ് നാസർ വെള്ളിയത്ത് തുടങ്ങിയവർ സംബന്ധിച്ചു. ടൂർണമെന്റ് കമ്മിറ്റി ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതവും മാഡ്രിഡ് ക്ലബ് ജനറൽ സെക്രട്ടറി ഹാരിസ് നീലേശ്വരം നന്ദിയും പറഞ്ഞു.

ടൂർണമെന്റ് കോഓഡിനേറ്റർ യു.കെ. അബ്ദുസ്സലാം, സംഘാടക സമിതി അംഗങ്ങളായ ഷുക്കൂർ ആലുങ്ങൽ, സമീർ സാം, മുഷാൽ, യൂസഫ്‌ ദാറുസ്സിഹ, ഫൈസൽ മണലൊടി, മുനീർ താനാളൂർ, ഷബീർ ബക്കർ, ജാബിർ, റിയാസ്, ഇനാസ്, അബു, ആസിഫ്, നാസർ, ഇർഫാൻ, മുനീർ കാളികാവ്‌, അക്‌ബർ അലി വയനാട്‌ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Tags:    
News Summary - Rida-Madrid Soccer Sevens Fest: Logo unveiling and trophy launching

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.