കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ധനസഹായം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി റിലീഫ് ഫണ്ട് വിതരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ സി.എച്ച് സെന്റർ, പൂക്കോയ തങ്ങൾ ഹോസ്പിസ് (മിനിയോൺസ്) എന്നിവക്ക് ധന സഹായം കൈമാറി.ഒ.ടി. അഹമ്മദ് ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വൈസ് ചെയർമാൻ വി.പി.എം. സുലൈമാൻ ഹാജി ഉദ്ഘാടനം ചെയ്തു.
കുവൈത്ത് കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ഇൻചാർജ് അബ്ദുൽ ഹക്കീം അൽ ഹസനി, ട്രഷറർ അമീർ കമ്മാടം, സെക്രട്ടറി അബ്ദുൽ റഹ്മാൻ തുരുത്തി, ജില്ല കൗൺസിലർ എ.ജി. അബ്ദുല്ല വലിയപറമ്പ, അൻവർ കാരോളം, സി.എച്ച് സെന്റർ ജനറൽ കൺവീനർ എൻ.കെ.പി. മുഹമ്മദ് കുഞ്ഞി, കൺവീനർമാരായ കെ.എം. കുഞ്ഞി, മുഹമ്മദ് കുഞ്ഞി മൈദാനി, സി.ടി. അബ്ദുൽ വാജിദ്, ടി.എസ്. നജീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.