ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്ദു​ല്ല റോ​യ​ൽ റി​സ​ർ​വ്​ അ​തോ​റി​റ്റി​യി​ൽ ചു​വ​ന്ന ക​ഴു​ത്തു​ള്ള ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ വി​രി​ഞ്ഞി​റ​ങ്ങി​യ​പ്പോ​ൾ

സൗ​ദി​യു​ടെ വ​ട​ക്ക്​ ഭാ​ഗ​ത്ത്​ ചു​വ​ന്ന ക​ഴു​ത്തു​ള്ള മൂ​ന്ന്​ ഒ​ട്ട​ക​പ്പക്ഷി​ക​ളെ വി​രി​യി​ച്ചു

​റി​യാ​ദ്​: അ​പൂ​ർ​വ​വും വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന​തു​മാ​യ ജീ​വി​ക​ളെ പാ​ർ​പ്പി​ക്കാ​നും സം​ര​ക്ഷി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ൽ പു​തി​യൊ​രു നേ​ട്ടം കൈ​വ​രി​ച്ച​താ​യി ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്ദു​ല്ല റോ​യ​ൽ റി​സ​ർ​വ്​ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഇ​തി​ന്റെ ഫ​ല​മാ​യി ചു​വ​ന്ന ക​ഴു​ത്തു​ള്ള മൂന്ന് ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്ത്​ വി​രി​ഞ്ഞ​താ​യി അ​തോ​റി​റ്റി സൂ​ചി​പ്പി​ച്ചു. 100 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി വം​ശ​നാ​ശം സം​ഭ​വി​ച്ച​തി​നു ശേ​ഷ​മാ​ണ്​ രാ​ജ്യ​ത്തി​ന്റെ വ​ട​ക്ക് ഭാ​ഗ​ത്ത് ചു​വ​ന്ന ക​ഴു​ത്തു​ള്ള ഒ​ട്ട​ക​പ്പ​ക്ഷി​ക​ളെ ആ​ദ്യ​മാ​യി ഉ​ണ്ടാ​കു​ന്ന​ത്. 2021 അ​വ​സാ​ന​ത്തോ​ടെ​യാ​ണ്​ ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്ദു​ല്ല റോ​യ​ൽ റി​സ​ർ​വ് ഡെ​വ​ല​പ്‌​മെ​ന്‍റ് അ​തോ​റി​റ്റി ഒ​രു ജോ​ടി ചു​വ​ന്ന ക​ഴു​ത്തു​ള്ള ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ പ്ര​കൃ​തി​ദ​ത്ത അ​ന്ത​രീ​ക്ഷം ഉ​റ​പ്പാ​ക്കാ​ൻ ഒ​ട്ട​ക​പ്പ​ക്ഷി പു​ന​ര​ധി​വാ​സ പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഒ​ട്ട​ക​പ്പ​ക്ഷി​യു​ടെ ആ​വാ​സ വ്യ​വ​സ്ഥ​ക്കി​ണ​ങ്ങു​ന്ന പ​രി​സ്ഥി​തി സം​വി​ധാ​നി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന്റെ ഫ​ല​മാ​യി ഒ​ട്ട​ക​പ്പ​ക്ഷി​ക​ൾ റി​സ​ർ​വ് പ​രി​സ്ഥി​തി​യു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ക​യും 2024 ലെ ​വ​സ​ന്ത​കാ​ല​ത്ത് ആ​ദ്യ​മാ​യി പ​ന്ത്ര​ണ്ട്​ മു​ട്ട​ക​ൾ ഇ​ടു​ക​യും ചെ​യ്തു. ഇ​തി​ൽ നി​ന്നാ​ണ്​ മൂ​ന്ന്​ ചു​വ​ന്ന ക​ഴു​ത്തു​ള്ള ഒ​ട്ട​ക​പ്പക്ഷി കു​ഞ്ഞു​ങ്ങ​ൾ വി​രി​ഞ്ഞ​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗ​ത്ത്​ സ്ഥി​തി ചെ​യ്യു​ന്ന ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്ദു​ല്ല റോ​യ​ൽ സം​ര​ക്ഷി​ത പ്ര​ദേ​ശ​ത്ത്​ ഏ​ക​ദേ​ശം 138 ഇ​നം വി​വി​ധ ജീ​വി​ക​ളു​ണ്ട്. വി​വി​ധ​ത​രം മാ​നു​ക​ൾ, മ​ല​യാ​ട്, അ​റേ​ബ്യ​ൻ ചെ​ന്നാ​യ, കു​റു​ക്ക​ന്മാ​ർ, പൂ​ച്ച​ക​ൾ, മു​യ​ലു​ക​ൾ, വി​വി​ധ ഇ​നം പ​ക്ഷി​ക​ൾ എ​ന്നി​വ ഇ​തി​ലു​ൾ​പ്പെ​ടും. കൂ​ടാ​തെ 179 ല​ധി​കം സ​സ്യ​ജാ​ല​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​തി​ശ​യ​ക​ര​മാ​യ പ്ര​കൃ​തി​യും സ​സ്യ​ജാ​ല​ങ്ങ​ളും​കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ന്നു. ഈ ​സ​വി​ശേ​ഷ​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തി​ന് പു​റ​മേ 91,500 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഇ​മാം തു​ർ​ക്കി ബി​ൻ അ​ബ്ദു​ല്ല റോ​യ​ൽ റി​സ​ർ​വ് രാ​ജ്യ​ത്തെ ര​ണ്ടാ​മ​ത്തെ വ​ലി​യ രാ​ജ​കീ​യ റി​സ​ർ​വ് ആ​ണ്.

Tags:    
News Summary - red-necked ostriches were re-introduced in Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.