യാമ്പു: കിങ് ഫഹദ് ഇൻഡസ്ട്രിയൽ പോർട്ട് ആറ് മാസത്തിനുള്ളിൽ കയറ്റുമതിയിലും ഇറക്കുമതിയിലുമായി 40 ദശലക്ഷം ടൺ റെക്കോർഡ് നേട്ടവുമായി ശ്രദ്ധേയമാകുന്നു. 24 ദശലക്ഷം ടൺ ഇറക്കുമതിയും 16 ദശലക്ഷം ടൺ കയറ്റുമതിയും ഈ കാലാവധിയിൽ റിപ്പോർട്ട് ചെയ്തു. ക്രൂഡ് ഓയിൽ, ചരക്കുകൾ, മറ്റു പെട്രോ കെമിക്കൽ ഉത്പന്നങ്ങളും ഇവയിൽ പെടുന്നു. 900 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്.
സൗദിയിലെ വ്യവസായ തുറമുഖങ്ങളിൽ പ്രധാനപ്പെട്ട തുറമുഖമാണ് യാമ്പുവിലേത്. അന്താരാഷ്്ട്ര വിപണിയിലേക്കാവശ്യമായ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ ഉത്പന്നങ്ങൾ, മറ്റു അസംസ്കൃത വസ്തുക്കൾ എന്നിവ യാമ്പു പോർട്ട് വഴി കയറ്റി അയക്കുന്നുണ്ട്. പ്രതിവർഷം 210 ദശലക്ഷം ടൺ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.