കേളി സാംസ്കാരിക വേദി റിയാദിൽ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ കല്ലുപറമ്പിൽ അലി സംസാരിക്കുന്നു
റിയാദ്: ഹ്രസ്വസന്ദർശനത്തിനായി സൗദിയിലെത്തിയ കേളി സാംസ്കാരിക വേദി ആദ്യകാല പ്രവർത്തകനും മുൻ വൈസ് പ്രസിഡന്റും ജീവകാരുണ്യ കമ്മിറ്റി കൺവീനറുമായിരുന്ന അലി പട്ടാമ്പി എന്ന കല്ലുപറമ്പിൽ അലിക്ക് കേളി കലാസാംസ്കാരിക വേദി റിയാദിൽ സ്വീകരണം നൽകി. ബത്ഹ കേളി ഓഫിസിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് മുഖ്യ പ്രഭാഷണം നടത്തി.
സമിതി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായി, പ്രഭാകരൻ കണ്ടോന്താർ, ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ സുകേഷ് കുമാർ, ജോഷി പെരിഞ്ഞനം, മനോഹരൻ നെല്ലിക്കൽ, ബദിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി റഫീഖ് പാലത്ത്, ബത്ഹ ഏരിയ അംഗങ്ങളായ ഉമ്മർ മുസ്ലിംവീട്ടിൽ, രാജേഷ് കാടപ്പടി, ഇസ്മയിൽ കൊടിഞ്ഞി, വിനോദ് മലയിൽ, ധനേഷ്, മനോജ് കിഴിശ്ശേരി, സനയ്യ അർബൈൻ ഏരിയയിലെ ഷാഫി, നാസർ എന്നിവർ സംസാരിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. കേളിയുടെ നിലവിലെ പ്രവർത്തനങ്ങളെ വീണ്ടും അടുത്തറിയാൻ കഴിഞ്ഞതിലുള്ള സന്തോഷവും സഹപ്രവർത്തകർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും മറുപടി പ്രസംഗത്തിൽ അലി പട്ടാമ്പി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.