ജിദ്ദ: വസീരിയയിലെ അൽ താവൂൻ സ്റ്റേഡിയത്തിൽ നടന്നുവരുന്ന നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിലെ ജൂനിയർ വിഭാഗത്തിന്റെ ഫൈനലടക്കം അവസാന ഘട്ട പോരാട്ടങ്ങൾ വെള്ളിയാഴ്ച നടക്കും.രാത്രി 7.30ന് നടക്കുന്ന ജൂനിയർ വിഭാഗം ഫൈനലിൽ ബദർ അൽ തമാം ടാലന്റ് ടീൻസ്, സ്പോർട്ടിങ് യുനൈറ്റഡിനെ നേരിടും.
രാത്രി ഒമ്പതിന് എ ഡിവിഷനിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ റീം റിയൽ കേരള, കമ്പ്യൂടെക്ക് ഐ.ടി സോക്കർ എഫ്.സി ടീമുകളും 10.30ന് രണ്ടാം സെമി ഫൈനലിൽ സിഫ് മുൻചാമ്പ്യന്മാരായ ഷറഫിയ ട്രേഡിങ് സാബിൻ എഫ്.സി, ശക്തരായ ബാഹി ഗ്രൂപ് ബ്ലാസ്റ്റേഴ്സ് എഫ്.സിയുമായും ഏറ്റുമുട്ടും.
റീം റിയൽ കേരള ടീമിന് വേണ്ടി സന്തോഷ് ട്രോഫി താരം റിസ്വാൻ അലി, കേരള പൊലീസ് താരം ജിപ്സൺ, കാലിക്കറ്റ് യൂനിവേഴ്സിറ്റി താരങ്ങളായ നിഷാദ് കൊളക്കാടൻ, രാഹുൽ രാമൻ, കണ്ണൻ എന്നിവരും കമ്പ്യൂടെക്ക് ഐ.ടി സോക്കറിന് വേണ്ടി മുൻ കാലിക്കറ്റ് യൂനിവേഴ്സിറ്റി ക്യാപ്റ്റനും കെ.എസ്.ഇ.ബി താരവുമായിരുന്ന ഇനാസ് റഹ്മാൻ, ജുബൈൽ എഫ്.സി താരം പ്രിൻസ്, ശ്രീ ശങ്കരാചാര്യ യൂനിവേഴ്സിറ്റി താരം ജൗഹർ എന്നിവരും ഷറഫിയ ട്രേഡിങ് സാബിൻ എഫ്.സിക്ക് വേണ്ടി ഹൈദരാബാദ് എഫ്.സി താരം ഫഹീം, അജിത്ത് ശിവൻ, ഷാനവാസ്, അൽമദീന ചെർപ്പുളശ്ശേരി താരം ഷറഫു എന്നിവരും ബാഹി ഗ്രൂപ് ബ്ലാസ്റ്റേഴ്സ് എഫ്.സി ടീമിന് വേണ്ടി കേരള പ്രീമിയർ ലീഗ് താരം സുഹൈൽ, കാലിക്കറ്റ് യൂനിവേഴ്സിറ്റി താരങ്ങളായ ആഷിക്, ഫഹൂദ്, അൽമദീന ചേർപ്പുളശേരി താരം ഇക്ബാൽ എന്നിവരും ബൂട്ടണിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.