ജിദ്ദയിൽ നടന്നുവരുന്ന റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാളിൽ ജൂനിയർ വിഭാഗം ഫൈനൽ മത്സരത്തിൽ നിന്നും
ജിദ്ദ: ജിദ്ദയിൽ നടന്നുവരുന്ന നഹ്ദ റിയൽ കേരള സൂപ്പർ കപ്പ് ഫുട്ബാളിലെ എ ഡിവിഷനിൽ റീം റിയൽ കേരള, ഷറഫിയ ട്രേഡിങ് സാബിൻ എഫ്.സി എന്നീ ടീമുകൾ ഫൈനലിലെത്തി. കഴിഞ്ഞ ആഴ്ച നടന്ന ആദ്യ സെമിയിൽ ഐ.ടി സോക്കർ ടീമിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ് റീം റിയൽ കേരള ഫൈനലിലെത്തിയത്.
മൈതാനം നിറഞ്ഞാടിയ കേരള പൊലീസ് താരം ജിപ്സൺ കളിയിലെ താരമായി. കാണികളെ മുൾമുനയിൽ നിർത്തിയ രണ്ടാം സെമിയിൽ കളിയുടെ തുടക്കം മുതൽ കാണികളെ ആവേശത്തിലാക്കിയ ഷറഫിയ ട്രേഡിങ് സാബിൻ എഫ്.സി, ബ്ലാസ്റ്റേഴ്സ് ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു. ഉഗ്രൻ ഫോമിൽ കളിച്ച കൊച്ചു കളിയിലെ താരമായി.
എ ഡിവിഷൻ സെമി ഫൈനൽ മത്സരത്തിൽ അതിഥികൾ കളിക്കാരുമായി പരിചയപ്പെടുന്നു
ആവേശം നിറഞ്ഞ ജൂനിയർ വിഭാഗം ഫൈനലിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ടാലന്റ് ടീൻസ് എഫ്.സിയെ പരാജയപ്പെടുത്തി സ്പോർട്ടിങ് യുനൈറ്റഡ് വിജയിച്ചു. ഫൈനലിൽ മികച്ച കളി കാഴ്ചവെച്ച സ്പോർട്ടിങ് യുണൈറ്റഡ് താരം മിഷാൽ മുജീബ് കളിയിലെ കേമനായി. ജിദ്ദയിലെ വിവിധ സംഘടനാ, ക്ലബ്ബ് പ്രതിനിധികളും ബിസിനസ് സ്ഥാപന പ്രതിനിധികളും കളിക്കാരുമായി പരിചയപ്പെട്ടു.
കോഴിക്കോട് ഇഖ്റഅ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വണ്ടൂർ സ്വദേശിനിക്ക് വേണ്ടി കാണികളിൽ നിന്നും പിരിച്ചെടുത്ത തുക യാസർ അറഫാത്ത്, ചികിത്സാ സഹായസമിതിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.