മാറ്റുരക്കാൻ റെഡിയാണോ? സാധ്യതകളെറെയുണ്ട് സാങ്കേതികലോകത്ത്

മുപ്പത് വർഷങ്ങൾക്ക് മുമ്പ് നമുക്ക് വെറും കൗതുകം മാത്രമായിരുന്നു കമ്പ്യൂട്ടറും അനുബന്ധ സാങ്കേതിക ഉപകരങ്ങളും. എന്നാൽ ഇന്ന് നമ്മുടെ ദൈംദിന ജീവിതത്തിൽ മാറ്റിനിർത്താനാവാത്ത വിധം ഇവ ഇഴുകിച്ചേർന്നുകഴിഞ്ഞിരിക്കുന്നു. മനുഷ്യസാധ്യമായതെല്ലാം അതേപടി എന്നാൽ അതിലേറെ പൂർണതയോടെ നിർവഹിക്കുന്ന തരത്തിൽ റോബോട്ടുകൾ നമ്മുടെ ലോകം കീഴടക്കിക്കഴിഞ്ഞു.

മനസ്സ് പറയുന്നതെല്ലാം മറയില്ലാതെ പ്രാവർത്തികമാക്കുന്ന ആർടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യ വിദ്യാഭ്യാസ കരിക്കുലത്തിൽ വരെ ഇടം നേടി. തീർന്നില്ല വെർച്വൽ റിയാലിറ്റി, ആഗ്മെൻറഡ് റിയാലിറ്റി തുടങ്ങി സാങ്കേതികലോകം ഓരോ ദിവസവും വലിയ വിപ്ലവങ്ങൾക്കാണ് സാക്ഷ്യം വഹിക്കുന്നത്. മനുഷ്യഹൃദയവും മറ്റു അവയവങ്ങളും വരെ കൃത്രിമമായി നിർമിച്ചെടുക്കുന്നതിലേക്കാണ് സാങ്കേതികവിദ്യ കുതിക്കുന്നത്. ഇവയെല്ലാം സിലബസുകളിലിടം നേടുന്ന കാലം വിദൂരമല്ല. സാങ്കേതിവിദ്യകൾ അരങ്ങുവാഴുന്ന ലോകത്ത് പഠനവും തൊഴിലുമെല്ലാം ഇവയുടെ ചിറകിലേറി തന്നെയായിരിക്കും. രക്ഷിതാക്കളും അധ്യാപകരും വലിയൊരു തീരുമാനമെടുക്കേണ്ട അവസരമാണിത്. പുതുതലമുറയെ സാങ്കേതിവിദ്യയിൽ നിപുണരാക്കാനുള്ള അന്തരീക്ഷമൊരുക്കിയാൽ മാത്രമേ അവരുടെ ഭാവി സുരക്ഷിതമാക്കാനാവൂ എന്ന യാഥാർഥ്യം നാം തിരിച്ചറിയണം.

മത്സരങ്ങളുടെ ലോകത്ത് മലയാളി എപ്പോഴും മുന്നിലാണ്. ആർടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക്സ്, മെഷീൻ ലേർണിംഗ്, എ.ആർ, വിആർ മേഖലകളിൽ നൂറുകണക്കിന് മത്സരങ്ങളും ആകർഷകമായ സ്കോളർഷിപ്പുകളുമാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ആപ്പ്ൾ തുടങ്ങി നൂറുകണക്കിന് കമ്പനികളാണ് പുത്തൻ സാങ്കേതികവിദ്യ മനുഷ്യജീവിതത്തിലേക്ക് പകർത്തുന്നതിനായി നിരവധി മത്സരങ്ങൾ നടത്തുന്നത്. ഇൗ രംഗത്തെ മികച്ച അവസരങ്ങൾ സ്വന്തമാക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിയണം. അവരെ സജ്ജരാക്കാൻ നമ്മുടെ ഗൈഡൻസിനും സാധിക്കണം. കാരണം മാർക്ക് നേടാനല്ല, മികച്ച

മനുഷ്യനാവാൻ പരിശ്രമിക്കാം

നമുക്ക് എല്ലാവർക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം. മികവിലേക്കും വിജയത്തിലേക്കും കുതിക്കാൻ ആ ലക്ഷ്യം നമ്മെ സഹായിക്കും. പരീക്ഷകളിൽ മികച്ച് മാർക്ക് നേടി എ ഗ്രേഡ് നേടുകയെന്നതല്ല ആ ലക്ഷ്യം. മറിച്ച് മികച്ച ഒരു മനുഷ്യാനായിത്തീരുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. മനസ്സാണ് നമ്മെ നിയന്ത്രിക്കുന്നത്. നിങ്ങളും നിങ്ങളുടെ മനസ്സും എപ്പോൾ ഒന്നിക്കുന്നുവോ അപ്പോഴാണ് വിജയം കൈവരിക്കാൻ കഴിയുന്നത്. ഞാൻ ഒരു ബുദ്ധിമാനാണ് എന്ന് എപ്പോൾ നമ്മുടെ മനസ്സ് പറയുന്നുവെന്ന് കേൾക്കൂ, അപ്പോൾ ഉറപ്പിക്കാം അതു സത്യമാണെന്ന്. കാരണം മനസ്സ് തന്നെയാണ് നമ്മെ നയിക്കുന്നത്.

അനന്തമായ സാധ്യതകളാണുള്ളത് നാം ഓരോരുത്തരിലുമുള്ളത്. അതു കാണാൻ നമുക്ക് കഴിയുന്നില്ല. നമുക്ക് ഓരോ കാലത്തും ഓരോ ബെസ്​റ്റ്​ ഫ്രണ്ട്​ ഉണ്ടായിട്ടുണ്ട്. സ്കൂളിലും കോളജിലുമുണ്ടായിരുന്നു. ഇപ്പോൾ ഓഫിസിലും ജീവിതത്തിലുമുണ്ട്. ഓരോ കാലത്തും ഓരോരുത്തരാണ് നല്ല സുഹൃത്ത്​. കുറച്ചുകഴിഞ്ഞാൽ ഇവരും മാറും. അപ്പോൾ മാറാത്ത നല്ല സുഹൃത്ത് ആരാണ്. നമ്മുടെ മനസ്സ് ആയിരിക്കണം നമ്മുടെ ബെസ്​റ്റ്​ ഫ്രൻറ്. ഒരുകാലത്തും വിട്ടുപോകാതെ നമ്മുടെ കൂടെ നിൽക്കാൻ മനസ്സ് മാത്രമേ ഉണ്ടാവൂ. അതിനകത്തുള്ള മാന്ത്രികത എല്ലാവർക്കും തിരിച്ചറിയാൻ കഴിയണമെന്നില്ല. എന്നാൽ തിരിച്ചരിയുന്നവരെല്ലാം വിജയിച്ചവരാണ്.

എല്ലാത്തിലും സന്തോഷിക്കാൻ ഏകാഗ്രതയോടെ ജീവിക്കാൻ ആനന്ദത്തോടെ നിലനിൽക്കാൻ അവർക്ക് കഴിയും. അതുകൊണ്ടു നമ്മുടെ മനസ്സിനെ അറിയാം, മാന്ത്രികതയെ അടുത്തറിയാം. മികവിലേക്കും വിജയത്തിലേക്കും കുതിപ്പിനൊരുങ്ങാം.മികവിലേറാനുള്ള വഴി ടെക്നോളജി ലോകത്തേക്കുള്ള ചുവടുവെയ്പാണെന്ന കാര്യത്തിൽ സംശയമില്ല.

ഇനിയും കാണാം എജുകഫേ

വിനോദവും വിജ്​ഞാനവും പ്രചോദന പ്രഭാഷണവുമെല്ലാം സമന്വയിപ്പിച്ച ​പത്തോളം സെഷനാണ്​ രണ്ട്​ ദിവസമായി എജുകഫേയിൽ അരങ്ങേറിയത്​. വിദ്യാഭ്യാസ, സാമൂഹിക, പ്രചോദന, കരിയർ രംഗത്തെ പ്രമുഖരാണ്​ രണ്ട്​ ദിവസത്തിനിടെ വിദ്യാർഥികളോടും യുവജന​തയോടും രക്ഷിതാക്കളോടും സംവദിച്ചത്​. ഒരിക്കൽ കൂടി കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകളും നിർദേശങ്ങളും നിറഞ്ഞ എജുകഫേയിലെ പ്രധാന സെഷനുകൾ വീണ്ടും കാണാൻ അവസരമൊരുക്കുകയാണ്​ 'മാധ്യമം'. madhyamam യൂ ട്യൂബ്​ പേജ്​ വഴിയാണ്​ എജുകഫേയിലെ സുപ്രധാന പരിപാടികൾ വീണ്ടും വിദ്യാർഥികളുടെ മുന്നിലേക്കെത്തിക്കുന്നത്​. ഒരിക്കൽ കൂടി കാണാൻ ആഗ്രഹിക്കുന്നവർക്കും സംശയങ്ങൾ ദൂരീകരിക്കാനുള്ളവർക്കും madhyamam യൂ ട്യൂബ്​ പേജ്​ സന്ദർശിക്കാം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.