സൗദി: വിദേശത്തുള്ളവരുടെ ഇഖാമ, റീഎൻട്രി പുതുക്കൽ ഫീസ് ഇരട്ടിയാകും

ജിദ്ദ: സൗദി അറേബ്യക്ക്​ പുറത്തുള്ളവരുടെ റീഎൻട്രി വിസ കാലാവധി നീട്ടുന്നതിനും ഇഖാമ പുതുക്കുന്നതിനുമുള്ള ഫീസുകൾ ഇരട്ടിയാക്കുന്നു. ഇഖാമ, റീഎൻട്രി ഫീസ്​​ സംബന്ധിച്ചുള്ള രാജകീയ തീരുമാനം ഭേദഗതി ചെയ്യാൻ ഗവൺമെൻറ്​ തീരുമാനിച്ചതായി സൗദിയിലെ പ്രാദേശിക പത്രമായ ‘അൽമദീന’ റിപ്പോർട്ട്​ ചെയ്തു​. വിദേശി സൗദിയിലാണെങ്കിൽ റീഎൻട്രിക്ക്​ രണ്ട്​ മാസത്തേക്ക്​ 200 റിയാലും ഒരോ അധിക മാസത്തിനും 100 റിയാലുമാണ്​ ഫീസ്​.

രാജ്യത്തിന്​ പുറത്താണെങ്കിൽ റീഎൻട്രിയുടെ കാലാവധി നീട്ടാൻ പ്രതിമാസ ഫീസായ 100 റിയാൽ​ 200 റിയാിലാകും. മൾട്ടിപ്പിൾ റീഎൻട്രി വിസ മൂന്ന്​ മാസത്തേക്ക്​ 500 റിയാലും ഒരോ അധിക മാസത്തിന്​ 200 റിയാലുമാണ്​ ഫീസ്​. രാജ്യത്തിന്​ പുറത്താണെങ്കിൽ കാലാവധി നീട്ടാൻ ഓരോ മാസത്തിനും നിലവിലുള്ളതി​െൻറ ഇരട്ടി (400 റിയാൽ) ആകും. ഇഖാമക്ക്​ കാലാവധിയുണ്ടെങ്കിലേ റീഎൻട്രി വിസ കാലാവധി ദീർഘിപ്പിക്കാൻ കഴിയൂ. ആശ്രിത വിസക്കാരുടെ റീഎൻട്രി വിസകൾക്കും ഇത്​ ബാധകമാണ്​. ആശ്രിതർ രാജ്യത്തിന് പുറത്താണെങ്കിൽ ആഭ്യന്തര മന്ത്രാലയത്തി​െൻറ ഇലക്ട്രോണിക് പോർട്ടൽ വഴി ഇഖാമ പുതുക്കുന്നതിനുള്ള​ ഫീസും​ ഇരട്ടിയാക്കും.

Tags:    
News Summary - Re-entry visa and residency renewal fees doubled for expats outside Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.