റൗ​ദ സ​ന്ദ​ർ​ശ​നം: ഹ​ജ്ജ് സീ​സ​ണി​ലെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ചു

മ​ദീ​ന: മ​സ്ജി​ദു​ന്ന​ബ​വി​യി​ലെ റൗ​ദ ശ​രീ​ഫ് സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ഹ​ജ്ജ് സീ​സ​ണി​ലെ പു​തി​യ സ​മ​യ​ക്ര​മ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഇ​രു​ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചു. ഹ​ജ്ജ് വേ​ള​യി​ൽ സ​ന്ദ​ർ​ശ​ക​രു​ടെ തി​ര​ക്ക് വ്യ​വ​സ്ഥാ​പി​ത​മാ​ക്കു​ന്ന​തി​നും പോ​ക്കു​വ​ര​വു​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

റൗ​ദ സ​ന്ദ​ർ​ശ​നം സു​ഗ​മ​മാ​ക്കാ​ൻ തീ​ർ​ഥാ​ട​ക​ർ ഔ​ദ്യോ​ഗി​ക ആ​പ്പാ​യ ‘നു​സു​ക്’ വ​ഴി മു​ൻ​കൂ​ട്ടി അ​പ്പോ​യി​ൻ​റ്​​മെൻറ്​ എ​ടു​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​രു​ടെ സൗ​ക​ര്യാ​ർ​ഥം പു​രു​ഷ​ന്മാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും വെ​വ്വേ​റെ സ​മ​യ​ക്ര​മ​മാ​ണ് അ​തോ​റി​റ്റി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക് ദി​വ​സേ​ന പു​ല​ർ​ച്ചെ ര​ണ്ട്​ മു​ത​ൽ ഫ​ജ്ർ ന​മ​സ്കാ​രം വ​രെ​യും, തു​ട​ർ​ന്ന് രാ​വി​ലെ 11.20 മു​ത​ൽ ഇ​ശാ​അ് ന​മ​സ്കാ​രം വ​രെ​യു​മാ​യി​രി​ക്കും സ​ന്ദ​ർ​ശ​ന സ​മ​യം.

ഇ​തേ ദി​വ​സ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സു​ബ്ഹി ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം രാ​വി​ലെ 11 വ​രെ​യും, രാ​ത്രി ഇ​ശാ​അ് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം പു​ല​ർ​ച്ചെ ര​ണ്ട്​ വ​രെ​യു​മു​ള്ള ര​ണ്ട് സ​മ​യ​ങ്ങ​ളി​ലാ​ണ് സ​ന്ദ​ർ​ശ​നാ​നു​മ​തി ഉ​ള്ള​ത്. എ​ന്നാ​ൽ വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പു​രു​ഷ​ന്മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സ​ന്ദ​ർ​ശ​ന സ​മ​യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ പു​രു​ഷ​ന്മാ​ർ​ക്ക് പു​ല​ർ​ച്ചെ ര​ണ്ട്​ മു​ത​ൽ സു​ബ്ഹി ന​മ​സ്കാ​രം വ​രെ​യും, പി​ന്നീ​ട് രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി ഇ​ശാ​അ് ന​മ​സ്കാ​രം വ​രെ​യു​മാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ സ്ത്രീ​ക​ളു​ടെ സ​ന്ദ​ർ​ശ​ന സ​മ​യം സു​ബ്ഹി ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം രാ​വി​ലെ ഒ​മ്പ​ത്​ വ​രെ​യും, തു​ട​ർ​ന്ന് രാ​ത്രി ഇ​ശാ​അ് ന​മ​സ്കാ​ര​ത്തി​ന് ശേ​ഷം പു​ല​ർ​ച്ചെ ര​ണ്ട്​ വ​രെ​യു​മാ​യി​രി​ക്കു​മെ​ന്നും അ​തോ​റി​റ്റി അ​റി​യി​ച്ചു. പ്ര​വാ​ച​ക ന​ഗ​രി​യി​ലെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ​ക്ക് ആ​ത്മീ​യ​വും സു​ഖ​ക​ര​വു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്രാ​ർ​ത്ഥ​ന​ക​ളും മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളും നി​ർ​വ​ഹി​ക്കാ​ൻ നു​സു​ക് ആ​പ്പ് വ​ഴി​യു​ള്ള മു​ൻ​കൂ​ർ ബു​ക്കി​ങ്ങും സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്ന് ഇ​രു​ഹ​റം പ​രി​പാ​ല​ന അ​തോ​റി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ്ര​ത്യേ​കം ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Rawda visit: Hajj season schedule announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.