റിയാദ്: കഴിഞ്ഞ ഞായറാഴ്ച ബത്ഹയിൽ ഹൃദയസ്തംഭനം മൂലം മരിച്ച വയനാട് കേണിച്ചിറ സ്വദേശി രഞ്ജിത്തിെൻറ (33) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. വെള്ളിയാഴ്ച വൈകീട്ട് റിയാദിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം ശനിയാഴ്ച പുലർച്ചെ കോഴിക്കോട് എത്തും. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ബത്ഹ ശാര ദരക്തറിലെ താമസസ്ഥലത്ത് മരിച്ചത്. ആറുവർഷമായി റിയാദിൽ ടൈൽസിെൻറയും ഗ്രാനൈറ്റിെൻറയും േജാലിയാണ് ചെയ്തുവന്നത്. റിയാദ് ഒ.െഎ.സി.സി വയനാട് ജില്ലാ പ്രവർത്തകസമിതി അംഗമാണ്. ഭാര്യ: നിഷ. രണ്ട് മാസം പ്രായമുള്ള മകനുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനും മറ്റുൃ റോയ് സി. ജോർജ്, മുത്തു, ബിനു തോമസ് എന്നിവരും വയനാട് ഒ.െഎ.സി.സി പ്രവർത്തകരുമാണ് രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.